യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക തള്ളി

ഇസ്രയേൽ സൈനിക നീക്കത്തിൽ 17487 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 6121 ല്‍ അധികം പേർ സ്ത്രീകളും 7870 കുട്ടികളുമാണ്.
യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക തള്ളി

കൊച്ചി: യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഗാസയിലെ അടിയന്തര വെടിനിർത്തലിന് യുഎസ് പിന്തുണ നൽകുന്നില്ലെന്ന് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്. ഹമാസ് ഇസ്രായേലിന് ഇപ്പോഴും ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വെക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ല. വെടിനിർത്തൽ അടുത്ത യുദ്ധത്തിനുള്ള വിത്തിടാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാസമിതിയിലെ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബ്രിട്ടൺ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യുഎ​ൻ ചാ​ർ​ട്ട​റി​ലെ 99-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സെക്രട്ടറി ജനറലിന്റെ പ്ര​ത്യേ​കാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ സംസാരിക്കുകയായിരുന്നു റോബർട്ട് വുഡ്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹമാസ് 21 സൈനിക വാഹനങ്ങൾ പൂർണമായോ ഭാഗികമായോ നശിപ്പിച്ചതായി ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു. ഇസ്രയേൽ സൈനികർ താവളമാക്കിയ നിരവധി തുരങ്കങ്ങളും വീടുകളും തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക തള്ളി
ഇസ്രയേല്‍-ഹമാസ് വിഷയം ശാശ്വതമായി പരിഹരിക്കണം; ഇസ്രയേൽ പ്രസിഡന്‍റുമായി മോദിയുടെ കൂടിക്കാഴ്ച

ഗാസയിൽ ജനങ്ങൾക്ക് ഫലപ്രദമായ സംരക്ഷണമില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ അടിയന്തര വെടിനിർത്തലിന് ഇടപെടൽ നടത്താൻ യുഎൻ സുരക്ഷാ കൗൺസിലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. യുഎ​ൻ ചാ​ർ​ട്ട​റി​ലെ 99ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സെക്രട്ടറി ജനറലിന്റെ പ്ര​ത്യേ​കാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

ഇസ്രയേൽ സൈനിക നീക്കത്തിൽ 17487 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 6121 ല്‍ അധികം പേർ സ്ത്രീകളും 7870 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും ​ഗുട്ടെറസ് പറഞ്ഞു. സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പുവരുത്താനും ജീവൻരക്ഷാ സാധനങ്ങൾ എത്തിക്കാനും അടിയന്തരമായി വെടിനിർത്തണം. ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥർക്കും വളന്റിയർമാർക്കും നേരെ ഗസ്സയിൽ അക്രമം തുടരുകയാണ്. 130ലേറെ സഹപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടു. ഇത്രയേറെ യുഎൻ ഉദ്യോഗസ്ഥരും വളന്റിയർമാരും കൊല്ലപ്പെട്ട കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്ക തള്ളി
​പ്രത്യാശയുടെ നുറുങ്ങുവെട്ടം; ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com