ഹരികുമാർ: കാട്ടുവഴികൾ താണ്ടി മലയാള സിനിമയിലെത്തിയ കലാ 'സുകൃതം'

സിനിമയുമായി ബന്ധമില്ലാത്ത ഒരു കുഗ്രാമത്തില്‍ ജനിച്ച് വളർന്ന ഹരികുമാറിന്റെ മനസ്സില്‍ വളരെ ചെറുപ്പത്തിലെ കയറി കൂടിയതായിരുന്നു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം. ചെറുപ്പത്തിൽ ഒരു സിനിമ കാണണമെങ്കിൽ ഹരികുമാറിന് 16 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു
ഹരികുമാർ: കാട്ടുവഴികൾ താണ്ടി മലയാള സിനിമയിലെത്തിയ കലാ 'സുകൃതം'

സിനിമയുടെ ഒരു പശ്ചാത്തലവുമുണ്ടായിരുന്നില്ല ഹരികുമാറിന്. ഒരു സിനിമാക്കാരനാകാന്‍ അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ജീവിത പശ്ചാത്തലമായിരുന്നു ഹരികുമാറിന്റേത്. ഹരികുമാര്‍ സിനിമക്കാരനായി എത്രയോ കാലം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ജന്മഗ്രാമത്തില്‍ വൈദ്യുതിയെത്തിയത്! പത്താം ക്ലാസ് വരെ ചിമ്മിണിവെട്ടത്തിലായിരുന്നു പഠനം. വീടിന്റെ പരിസരമെല്ലാം കൊടുംവനമായിരുന്നു. ബാല്യത്തില്‍ സ്‌കൂളിലേയ്ക്കുള്ള യാത്രയെല്ലാം വനമധ്യത്തിലൂടെയുള്ള കാട്ടുപാതകളിലൂടെയായിരുന്നു. അത്രയേറെ പിന്നാക്കമായിരുന്നു ഹരികുമാര്‍ ജനിച്ച പാലോടിന് സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമം.

പുസ്തകം വായിക്കാനായി 16 കിലോമീറ്റര്‍ നടക്കാന്‍ ഹരികുമാറിന് മടിയുണ്ടായിരുന്നില്ല. ഇങ്ങനെ കാട്ടുപാത താണ്ടി ഇഷ്ടപ്പെട്ട പുസ്തകങ്ങളെടുത്ത് വായിച്ചു വളര്‍ന്നതായിരുന്നു ഹരികുമാറിന്റെ ബാല്യ കൗമാരങ്ങള്‍

ഭാഗ്യവശാല്‍ ഹരികുമാറിന്റെ വീടിന് സമീപം സ്‌കൂളുണ്ടായിരുന്നു. നാലാം വയസ്സില്‍ അങ്ങനെ ആറുവയുകാരനായി ഹരികുമാറിനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഹരികുമാറിനെ യഥാര്‍ത്ഥത്തില്‍ കലാകാരനാക്കിയത്. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനായി ഒരു ലൈബ്രറിയിലേയ്ക്ക് പോകണമെങ്കില്‍ 16 കിലോമീറ്റര്‍ രണ്ടുവശത്തേയ്ക്കുമായി നടക്കണമായിരുന്നു. പക്ഷെ ഇതൊന്നും ബാലനായ ഹരികുമാറിന്റെ പുസ്തകം വായിക്കാനുള്ള ആഗ്രഹത്തിന് തടസ്സമായില്ല. പുസ്തകം വായിക്കാനായി 16 കിലോമീറ്റര്‍ നടക്കാന്‍ ഹരികുമാറിന് മടിയുണ്ടായിരുന്നില്ല. ഇങ്ങനെ കാട്ടുപാത താണ്ടി ഇഷ്ടപ്പെട്ട പുസ്തകങ്ങളെടുത്ത് വായിച്ചു വളര്‍ന്നതായിരുന്നു ഹരികുമാറിന്റെ ബാല്യ കൗമാരങ്ങള്‍. പ്രധാനപ്പെട്ട ലോക്ലാസിക്കുകളുടെ മലയാളം തര്‍ജ്ജമകള്‍ പത്താംക്ലാസിലേയ്ക്കായപ്പോഴേയ്ക്കും ആ കൗമാരക്കാരന്‍ വായിച്ച് തീര്‍ത്തിരുന്നു. ഹരികുമാറിന്റെ കലാജീവിതത്തിന് അടിത്തറയായത് അക്കാലത്തെ പരന്ന വായനയാണ്.

സിനിമയുമായി ബന്ധമില്ലാത്ത ഒരു കുഗ്രാമത്തില്‍ ജനിച്ച് വളർന്ന ഹരികുമാറിന്റെ മനസ്സില്‍ വളരെ ചെറുപ്പത്തിലെ കയറി കൂടിയതായിരുന്നു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം. ചെറുപ്പത്തിൽ ഒരു സിനിമ കാണണമെങ്കിൽ ഹരികുമാറിന് 16 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. അതും നഗരത്തില്‍ റിലീസായി ഒന്നോ രണ്ടോ കൊല്ലം മാത്രം കഴിഞ്ഞ് എത്തിയിരുന്ന സിനിമകള്‍

സിനിമയുമായി ബന്ധമില്ലാത്ത ഒരു കുഗ്രാമത്തില്‍ ജനിച്ച് വളർന്ന ഹരികുമാറിന്റെ മനസ്സില്‍ വളരെ ചെറുപ്പത്തിലെ കയറി കൂടിയതായിരുന്നു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം. ചെറുപ്പത്തിൽ ഒരു സിനിമ കാണണമെങ്കിൽ ഹരികുമാറിന് 16 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. അതും നഗരത്തില്‍ റിലീസായി ഒന്നോ രണ്ടോ കൊല്ലം മാത്രം കഴിഞ്ഞ് എത്തിയിരുന്ന സിനിമകള്‍. ഓടിപ്പഴകി പൊട്ടിപ്പൊളിഞ്ഞ പ്രിന്റുകള്‍ തിയേറ്ററിലെ മങ്ങിയ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ആവേശം കൊണ്ടിരുന്ന ബാല്യത്തില്‍ നിന്നാണ് ഹരികുമാര്‍ മലയാള സിനിമയുടെ മുറ്റത്ത് പിന്നീട് സ്വന്തമായൊരു കസേരയിട്ട് ഇരുന്നത്. പത്താംക്ലാസ് വരെയുള്ള കാലയളവില്‍ ഹരികുമാര്‍ കണ്ടത് വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ്. നഗരത്തില്‍ പഠിച്ചിരുന്ന ജ്യേഷ്ഠന്‍ വാരാന്ത്യത്തില്‍ വീട്ടിലെത്തുന്നത് കൗമാരക്കാരനായ ഹരികുമാര്‍ കാത്തിരിക്കുമായിരുന്നു. സഹോദരന്‍ കൊണ്ടുവരുന്ന സിനിമാ മാസികകള്‍ ആര്‍ത്തിയോടെ വായിക്കാനുള്ള കാത്തിരുപ്പായിരുന്നു അത്. ഹരികുമാര്‍ എന്ന കുട്ടിയെ സിനിമയുടെ ലോകം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചതില്‍ സിനിമാ മാസികള്‍ക്കും വലിയ പങ്കുണ്ട്.

സിനിമയോടുള്ള അഭിനിവേശം വഴി നടത്തിച്ചു

സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കണമെന്നായിരുന്നു ഹരികുമാറിന്റെ ആഗ്രഹം. പക്ഷെ ജീവിതം നടന്നത് മറ്റൊരു വഴിക്കായിരുന്നു. നാട്ടിലെ ഭരതന്നൂര്‍ സ്‌കൂളില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കി. പിന്നീട് തിരുവനന്തപുരത്ത് സിവില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ചേര്‍ന്നതോടെ സിനിമയുടെ ലോകം ഹരികുമാറിന് മുന്നില്‍ കൂടുതല്‍ വിശാലമായി തെളിഞ്ഞു. ഹരികുമാറിന്റെ സിനിമാ അറിവിന്റെ പഠനകേന്ദ്രം തിരുവനന്തപുരമായിരുന്നു. 1975ല്‍ കൊല്ലം നഗരസഭയില്‍ അസിസ്റ്റന്റ് എന്‍ജിനീറായി ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോഴും മനസ്സിലെ സിനിമയെന്ന അടങ്ങാത്ത ആഗ്രഹത്തെ ഹരികുമാര്‍ ചേര്‍ത്തുപിടിച്ചു. ഔദ്യോഗിക ജീവിതത്തിന് ആറ് വയസ്സ് തികയുമ്പോഴേയ്ക്കും സിനിമയില്‍ ഹരികുമാര്‍ ആദ്യമായി പിച്ചവെച്ചു. 1981ല്‍ പുറത്തിറങ്ങിയ ആദ്യചിത്രമായ ആമ്പല്‍പ്പൂവിന് തിരക്കഥ ഒരുക്കിയത് പെരുമ്പടവം ശ്രീധരനായിരുന്നു. സുകുമാരനായിരുന്നു നായകന്‍. പിന്നീട് നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ യാത്രയില്‍ പതിനെട്ട് സിനിമകള്‍ സംവിധാനം ചെയ്തു. ഏഴ് സിനിമകള്‍ക്ക് കഥയൊരുക്കി, അറ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. മൂന്ന് സിനിമകള്‍ക്ക് സംഭാഷണവും ഹരികുമാര്‍ എഴുതിയിരുന്നു.

'എനിക്കൊപ്പം സിനിമ തുടങ്ങിയ പലരും സിനിമ നിര്‍ത്തിക്കഴിഞ്ഞു. കാലഘട്ടത്തോട് ചേര്‍ന്ന് സ്വയംനവീകരിക്കാനുള്ള ശ്രമം ഉണ്ടാകാറുണ്ട്. അവാര്‍ഡ് കമ്മിറ്റികളിലെല്ലാം അംഗമാകാനുള്ള കാരണം തന്നെ വ്യത്യസ്ത ഭാഷകളിലുള്ള പുതിയ സിനിമകാണാമല്ലോയെന്ന ആഗ്രഹത്തിന്റെ പുറത്താണ്. പുതിയ കാലത്തിന്റെ സിനിമയും സാഹിത്യവും കലയും എവിടെ നില്‍ക്കുന്നു എന്നത് വിദ്യാര്‍ത്ഥിയെന്ന നിലയില്‍ സ്വയം പഠിക്കാന്‍ ശ്രമിക്കാറുണ്ട്. പുതിയ കാലത്തിനൊപ്പം നിന്ന് സിനിമ ചെയ്യാന്‍ സാധിക്കുന്നത് ഇതിനാലാകും. മനസ്സില്‍ യൗവ്വനം സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍', 2017ല്‍ ക്ലിന്റ് സിനിമ ചെയ്യുന്ന സമയത്ത് ഹരികുമാര്‍ പറഞ്ഞിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ സിനിമയോട് അങ്ങേയറ്റത്തെ അഭിനിവേശം സൂക്ഷിച്ചിരുന്ന ഒരു കലാകാരന്റെ ഹൃദയം തന്നെയായിരുന്നു ആ വാക്കുകളില്‍ വെളിപ്പെട്ടത്.

മലയാളത്തിലെ മികച്ച 10 സിനിമകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് സുകൃതമായിരിക്കുമെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞത് വെറുതെയല്ലെന്ന് ഇന്നും ആ സിനിമയുടെ ദൃശ്യഭാഷ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമാനമായ അഭിപ്രായം എം മുകുന്ദനും പങ്കുവെച്ചിരുന്നു

ഹരികുമാറെന്ന സംവിധായകന്റെ സിനിമകളില്‍ മാസ്റ്റര്‍ പീസാകുന്നത് സുകൃതം തന്നെയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷവും സുകൃതം മലയാള സിനിമയുടെ കലാമികവില്‍ തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്. മലയാളത്തിലെ മികച്ച 10 സിനിമകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് സുകൃതമായിരിക്കുമെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞത് വെറുതെയല്ലെന്ന് ഇന്നും ആ സിനിമയുടെ ദൃശ്യഭാഷ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമാനമായ അഭിപ്രായം എം മുകുന്ദനും പങ്കുവെച്ചിരുന്നു.

മലയാളിയെ വിസ്മയിപ്പിച്ച ബാലപ്രതിഭയായിരുന്ന ക്ലിന്റിന്റെ ജീവിതം സിനിമയാക്കിയ വേളയില്‍ ആവേശക്കൊടുമുടിയിലായിരുന്നു ഹരികുമാര്‍. ഈയൊരു സിനിമ ചെയ്യാന്‍ വേണ്ടി മാത്രമാണ് താന്‍ സംവിധായകനായതെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം. പിന്നീട് സിനിമ, തിയേറ്ററില്‍ പ്രതീക്ഷിച്ചത് പോലെ സ്വീകരിക്കപ്പെടാത്തതില്‍ അദ്ദേഹം ഖിന്നനുമായിരുന്നു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവിയും ഇക്കാലയളവില്‍ ഹരികുമാറിനെ തേടിയെത്തിയിരുന്നു. വിവാദങ്ങളൊന്നുമില്ലാതെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികവിനും അദ്ദേഹം സംഭാവനകള്‍ നല്‍കിയിരുന്നു. 'സിനിമയുടെ അക്കാഡമിക് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കാന്‍ പലസാഹചര്യങ്ങള്‍ മൂലം അവസരം കിട്ടാത്ത ആളാണ് ഞാന്‍. അതിന്റെയൊരു വിഷമം മറക്കാനുള്ള അവസരമാണിതെന്നാ'യിരുന്നു ഈ ഘട്ടത്തില്‍ ഹരികുമാര്‍ പറഞ്ഞത്.

കഠിനവഴികള്‍ താണ്ടി മലയാള സിനിമാ ലോകത്തില്‍ ഇരിപ്പിടം തീര്‍ത്ത ഹരികുമാര്‍ സിനിമയ്ക്കായി മാത്രം ജീവിച്ച കലാകാരനായിരുന്നു. രാമകൃഷ്ണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1956-ലായിരുന്നു ഹരികുമാറിന്റെ ജനനം. ഭാര്യ ചന്ദ്രിക അധ്യാപികയായിരുന്നു. മൂത്ത മകള്‍ അമ്മു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. രണ്ടാമത്തെ മകള്‍ ഗീതാഞ്ജലി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com