ഇടുക്കിയിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടും

ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളിൽ വാച്ചർമാർ ഇല്ലാതായത്തോടെ വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്
ഇടുക്കിയിൽ താൽക്കാലിക  വാച്ചർമാരെ പിരിച്ചുവിടും

ഇടുക്കി: ഇടുക്കിയിൽ വന്യമൃ​ഗ ശല്യം അതിരൂക്ഷമായി നിലനിൽക്കുന്ന മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡി എഫ് യുടെ ഉത്തരവ്. ആർ ആർ ടി, സെന്റർ നഴ്സറി, ഇൻസ്പെക്ഷൻ ബം​ഗ്ലാവ് എന്നിങ്ങനെ ഒഴിവുകളുള്ള താൽക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ്.

കഴിഞ്ഞ മാസം ഒമ്പതാം തിയതിയാണ് കാലങ്ങളായി ജോലി നോക്കി വരുന്ന മൂന്നാർ ഡിവിഷൻ കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഫോറസ്റ്റ് റേഞ്ചുകൾളിലെ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ മാർച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവിറങ്ങിയത്.

ഇടുക്കിയിൽ താൽക്കാലിക  വാച്ചർമാരെ പിരിച്ചുവിടും
തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

വനം സംരക്ഷണം, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്ജറ്റ് ഹെഡുകൾക്ക് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാർക്കാണ് ജോലി നഷ്ടമാവുക. ഈ ബഡ്ജറ്റ് ഹെഡുകൾ വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്. ദിവസവേതനമായി ഇവർക്ക് 925 രൂപ നൽകാമെന്ന് ഉറപ്പ് നൽകുന്നുണ്ടെങ്കിലും ആകെ പ്രതിമാസം 15000 മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. മാത്രമല്ല 30 ദിവസം പൂർണമായി ജോലി ചെയ്താലും പകുതി ശമ്പളം മാത്രമാണ് താത്കാലിത വാച്ചർമാർക്ക് നൽകിയിരുന്നത്. വാച്ചർമാർക്കുള്ള ശമ്പളം പോലും മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് ഇറക്കിയത്.

ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളിൽ വാച്ചർമാർ ഇല്ലാതായത്തോടെ വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് വാച്ചർമാരും പ്രദേശത്തെ നാട്ടുകാരും ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com