പടയപ്പ വീണ്ടും മൂന്നാറിൽ; കൃഷി നശിപ്പിച്ചു, ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു

ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് പിൻവാങ്ങിയത്
പടയപ്പ വീണ്ടും മൂന്നാറിൽ; കൃഷി നശിപ്പിച്ചു, ബീൻസും പയറും മറ്റു പച്ചക്കറികളും  തിന്നു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. മാട്ടുപ്പെട്ടി ഗ്രഹാംസ്ലാൻഡ് എസ്റ്റേറ്റ് മേഖലയിലാണ് പടയപ്പയെത്തിയത്. തൊഴിലാളികളുടെ പച്ചക്കറി കൃഷി വ്യാപകമായി പടയപ്പ നശിപ്പിച്ചു. ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു.

ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് പിൻവാങ്ങിയത്. പച്ചക്കറി ഭക്ഷിച്ചതൊഴിച്ചാൽ മറ്റ് രീതിയിലുള്ള അക്രമങ്ങൾ ഉണ്ടായിട്ടില്ല.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പടയപ്പ തോട്ടംമേഖലയിൽ ഇറങ്ങുന്നത് പതിവാണ്. എസ്റ്റേറ്റ് റോഡുകളിൽ ഇറങ്ങുന്ന പടയപ്പ യാത്രാ തടസ്സം സൃഷ്ടിക്കാറുണ്ട്. പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com