
ഡൽഹി: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയൻ പരമ്പരയിലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. പിന്നാലെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഐസിസി റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി. എന്നാൽ നേട്ടങ്ങൾക്കിടയിലും ഇന്ത്യൻ ടീമിനെതിരെ വിമർശനം ഉയർത്തുകയാണ് മുൻ താരം മുഹമ്മദ് കൈഫ്. ഫിൽഡിങ്ങിലെ മോശം പ്രകടനമാണ് കൈഫിന്റെ വിമർശനങ്ങൾക്ക് കാരണം.
ബാറ്റിങ്ങും ബൗളിങ്ങും നന്നായാൽ മത്സരം വിജയിക്കും. അതുപോലെ ക്യാച്ചുകൾക്കും മത്സരം വിജയിപ്പിക്കാന് കഴിയുമെന്ന് മുഹമ്മദ് കൈഫ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഏഷ്യാ കപ്പിലും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിലും ഇന്ത്യൻ ഫീൽഡിങ്ങിൽ നിരവധി പിഴവുകൾ വന്നു. ക്യാച്ചിനും റൺഔട്ടിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ വിമർശനം.
Caution: India may drop the World Cup if they don’t catch well. Batting and bowling can win matches but so can catches.
— Mohammad Kaif (@MohammadKaif) September 22, 2023
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ജയം അഞ്ച് വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 276 റൺസിൽ ഓൾ ഔട്ടായി. 48.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടാം മത്സരം നാളെ നടക്കും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക