
അന്തരാഷ്ട്ര ക്രിക്കറ്റ് ക്രിക്കറ്റ് ചരിത്രത്തിൽ യുദ്ധമോ സംഘർഷമോ കാരണം ക്രിക്കറ്റ് മത്സരങ്ങൾ അനിശ്ചിതത്വത്തിലാകുന്നത് ഇത് മൂന്നാം തവണയാണ്. 148 വർഷത്തെ ചരിത്രം നോക്കുമ്പോൾ ഇത് വളരെ കുറവാണ്. മുമ്പ് തവണയും ക്രിക്കറ്റിന് ‘വിലക്കേർപ്പെടുത്തിയത് രണ്ട് ലോക മഹായുദ്ധങ്ങളാണ്.
1914ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്തായിരുന്നു ഇതിൽ ആദ്യത്തേത്. അന്ന് ക്രിക്കറ്റ് താരങ്ങൾക്കടക്കം യുദ്ധമുഖത്തേക്ക് സൈനികരായി പ്രവേശിക്കേണ്ടി വന്നിരുന്നു. പിന്നീട് ടെസ്റ്റ് മത്സരങ്ങൾ പുനരാരംഭിച്ചത് 1920 ഡിസംബറിലായിരുന്നു. 1939ൽ രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് നടന്ന അവസാന ടെസ്റ്റ് പരമ്പര വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലായിരുന്നു. യുദ്ധത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പുനരാരംഭിക്കുന്നത് 1946 മാർച്ച് 29ന് ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലൂടെയാണ്.
എന്നാൽ രാജ്യാന്തര ക്രിക്കറ്റിന് ഇടവേളകൾ ഉണ്ടായപ്പോഴും ഇന്ത്യയിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ തടസ്സമില്ലാതെ തുടർന്നിരുന്നു. ഏതായാലും ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതോടെ അടുത്ത ആഴ്ചയോട് കൂടി ഐപിഎൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights:War has affected cricket three times in history; the previous two were World Wars.