കലോറി കുറഞ്ഞ ഉൽപ്പന്നങ്ങൾ ഇനി സൊമാറ്റോ നിർദേശിക്കും; പുതിയ ഫീച്ചർ ഇങ്ങനെ

ഈ ഫീച്ചറിന് ഞങ്ങൾക്ക് വളരെയധികം പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കലോറി കുറഞ്ഞ ഉൽപ്പന്നങ്ങൾ ഇനി സൊമാറ്റോ നിർദേശിക്കും; പുതിയ ഫീച്ചർ ഇങ്ങനെ

ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ഓർഡറുകൾ നൽകുമ്പോൾ ഉപഭോക്താക്കൾക്ക് ഇനി റൊട്ടിക്ക് പകരം ബട്ട‍ർ നാൻ പോലെയുള്ള കലോറി കുറഞ്ഞ ബദൽ ഉൽപ്പനങ്ങൾ തെരഞ്ഞെടുക്കാം. ഉപഭോക്താവ് ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിനെക്കാൾ കലോറി കുറഞ്ഞ ഓപ്ഷനുകൾ നിർദ്ദേശിക്കുന്ന തരത്തിലാണ് സൊമാറ്റോയുടെ പുതിയ ഫീച്ചർ എന്ന് സിഇഒ, ദീപീന്ദർ ഗോയൽ പറയുന്നു.

ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു. റൊട്ടിക്ക് പകരം ബട്ടർ നാനുകൾ പോലെയുള്ള ഭക്ഷണങ്ങൾ ആരംഭിക്കുന്നുവെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ദീപീന്ദർ ഗോയൽ പറഞ്ഞു. ഈ ഫീച്ചറിന് വളരെയധികം പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് അടുത്തിടെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ വഴികൾ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അടുത്തിടെ, ഒരു നിശ്ചിത പരിധിയിലുള്ള പച്ചക്കറി ഓർഡറുകൾക്കൊപ്പം സൗജന്യ മല്ലി നൽകുമെന്ന് ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സ പ്രഖ്യാപിച്ചിരുന്നു.

50 ഉപഭോക്താക്കൾക്ക് ഒരേസമയം ഭക്ഷണം എത്തിക്കാൻ ഈ വർഷം ആദ്യം ഒരു ഓൾ-ഇലക്‌ട്രിക് "ബിഗ് ഓർഡർ ഫ്ലീറ്റ്" സേവനം സൊമാറ്റോ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു. ജനുവരിയിൽ ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും

കലോറി കുറഞ്ഞ ഉൽപ്പന്നങ്ങൾ ഇനി സൊമാറ്റോ നിർദേശിക്കും; പുതിയ ഫീച്ചർ ഇങ്ങനെ
അമ്മതൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു; അതിഥിക്ക് 'മഴ' എന്ന് പേര്

Related Stories

No stories found.
logo
Reporter Live
www.reporterlive.com