ഇന്ധന-ഗതാഗത ചെലവുകൾ കൂടി; ദുബായിൽ വാർഷിക പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്

ഭക്ഷ്യ-പാനീയ വിഭാഗത്തിലെ പണപ്പെരുപ്പം ഒക്ടോബറിൽ 9.1 ശതമാനമായാണ് കുതിച്ചുയർന്നത്

ഇന്ധന-ഗതാഗത ചെലവുകൾ കൂടി; ദുബായിൽ വാർഷിക പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്
dot image

ഇന്ധന-ഗതാഗത ചെലവുകളിലുണ്ടായ വർദ്ധനവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും കാരണം ദുബായിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 5.5 ശതമാനമായി ഉയർന്നു. സെപ്റ്റംബറിലെ അഞ്ച് ശതമാനത്തിൽ നിന്നാണ് ഒക്ടോബറിൽ പണപ്പെരുപ്പം 5.5 ശതമാനത്തിലേക്ക് എത്തിയത്. ഭക്ഷ്യവിലക്കയറ്റം 2010 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് എമിറേറ്റ്സ് എൻബിഡി റിസർച്ച് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒക്ടോബറിൽ പെട്രോൾ വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് ഗതാഗത ചെലവുകളിൽ 19.3 ശതമാനത്തിന്റെ വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ധന, ലൂബ്രിക്കന്റ് വിഭാഗങ്ങളിൽ മാത്രം 53.2 ശതമാനത്തിന്റെ കുതിപ്പുണ്ടായി. 2022 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഭവന മേഖലയേക്കാൾ കൂടുതൽ ഗതാഗത മേഖല ദുബായിലെ പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്.

ഭക്ഷ്യ-പാനീയ വിഭാഗത്തിലെ പണപ്പെരുപ്പം ഒക്ടോബറിൽ 9.1 ശതമാനമായാണ് കുതിച്ചുയർന്നത്. ഉത്പ്പാദന ചെലവുകൾ വർദ്ധിച്ചതോടെ നിർമ്മാണം, വ്യാപാരം, ടൂറിസം എന്നീ മേഖലകളിലെ കമ്പനികൾ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ ഉയർത്താൻ നിർബന്ധിതരായിട്ടുണ്ട്.

Also Read:

അതേസമയം, ഭവന-യൂട്ടിലിറ്റി മേഖലയിലെ പണപ്പെരുപ്പം 5.8 ശതമാനമായി കുറഞ്ഞത് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലും പണപ്പെരുപ്പം ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആഗോള വിപണിയിൽ എണ്ണവില കുറയുന്നതോടെ 2027-ൽ വിലക്കയറ്റത്തിന് അയവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Dubai’s annual inflation rate rose to 5.5% in October 2026, up from 5% in September. Higher fuel and transport costs were the main drivers, with transport prices increasing 19.3% year-on-year. Food and beverage prices also rose by 9.1%, adding to the cost-of-living pressure on residents.

dot image
To advertise here,contact us
dot image