

ഇന്ന് മുതല്‍ യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ നാല് എണ്ണം പ്രവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ എംബസി. 12 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുകയെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സേവനങ്ങള്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, കല്‍ബ, ഖൊര് ഫക്കാന് എന്നിവിടങ്ങളിലാണ് 12 കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മുസഫ, അല്‍ റീം, ദുബായ് ഇന്വെസ്റ്റ്മെന്ഫ് പാര്‍ക്ക്-1, ഷാര്‍ജ അല്‍ മജാസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല.
ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് നാല് കേന്ദ്രങ്ങളിലെ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 12 കേന്ദ്രങ്ങളും രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കും. തത്കാല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍, നവജാത ശിശുക്കളുടെ അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് വാക്ക് ഇന്‍ അപേക്ഷ നല്‍കാം.
Content Highlights: The Indian Embassy has announced that four Indian passport, visa and consular service centres in the UAE will cease operations from October 22. The announcement is important for Indian expatriates planning to access passport, visa and consular services