

സമൂഹ മാധ്യമം വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ കടുത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ. മറ്റുള്ളവരെ അപമാനിക്കുക, ഓണ്‍ലൈനിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. 'The UAE is safe with your digital awarness ' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദുബായ് പൊലീസും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും (ഡിഇഎസ്സി) ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിന് നടത്തുന്നത്.
ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന കാര്യങ്ങളില്‍ ആളുകളെ ബോധവാന്മാരാക്കാനാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമ്പോള്‍ മറ്റുള്ളവരെ ബാധിക്കുമോ എന്ന് ചിന്തിച്ച് പങ്കുവെക്കണമെന്നും അധികാരികള്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബറിനെ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസമായാണ് കണക്കാക്കുന്നത്.
ഇതിന്റെ ഭാഗമായി പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോയില്‍ ഉത്തരവാദിത്തത്തോടെയുള്ള ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ പ്രാധാന്യവും വ്യക്തിപരമായി മറ്റൊരാളെ ആക്രമിക്കാന്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. സൈബര്‍ കുറ്റങ്ങളെ കുറിച്ച് ആളുകളെ ബോധമുള്ളവരാക്കാനും സമൂഹത്തിലുടനീളം ഉത്തരവാദിത്തത്തോടെയും സുരക്ഷയോടും കൂടിയുള്ള ഡിജിറ്റല്‍ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ക്യാമ്പയിന് നടത്തുന്നത്.
Content Highlights: The UAE has issued a warning against insulting or defaming others through social media platforms. Individuals who violate the country's laws may face substantial fines and legal consequences