സാഹസിക പ്രേമികൾക്ക് ആവേശം പകരാൻ ഫുജൈറ; പുതിയ ട്രെക്കിങ് സീസണിന് തുടക്കമായി

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഫുജൈറ അഡ്വഞ്ചേഴ്സ് വ്യക്തമാക്കി.

സാഹസിക പ്രേമികൾക്ക് ആവേശം പകരാൻ ഫുജൈറ; പുതിയ ട്രെക്കിങ് സീസണിന് തുടക്കമായി
dot image

യുഎഇയിൽ വേനൽച്ചൂടിന് ആശ്വാസമായി തണുപ്പേറിയ കാലാവസ്ഥ ആരംഭിച്ചതോടെ, ഔട്ട്ഡോർ സാഹസിക വിനോദങ്ങൾക്കായി ഫുജൈറ വീണ്ടും സജ്ജമായി. പ്രാദേശിക ഭരണകൂടത്തിന്റെ അംഗീകാരമുള്ള എല്ലാ സാഹസിക പാതകളും പുതിയ സീസണിനായി തുറന്നുകൊടുത്തതായി അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 25 മുതലാണ് പുതിയ സാഹസിക സീസൺ ഔദ്യോഗികമായി ആരംഭിച്ചത്. ഇതോടെ രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഹൈക്കിങ്, ക്യാമ്പിങ്, മൗണ്ടൻ ബൈക്കിങ് തുടങ്ങിയ വിനോദങ്ങളിലേക്ക് സുരക്ഷിതമായി തിരികെ എത്താം. മലനിരകളുടെ ആകർഷകമായ ഭൂപ്രകൃതിയുള്ള ഫുജൈറ, തണുപ്പുകാലത്ത് വിനോദസഞ്ചാരികളുടെ പ്രധാന ആ കേന്ദ്രങ്ങളിലൊന്നാണ്.

വരാനിരിക്കുന്ന 'അഡ്വഞ്ചർ കണക്ട്' വാർഷിക സംഗമത്തിൽ പുതിയ പാതകൾ, ട്രെക്കിങ് റൂട്ടുകൾ, മറ്റ് അനുബന്ധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും. സാഹസിക വിനോദ മേഖലയിലെ പ്രമുഖ കമ്പനികൾ, ഓപ്പറേറ്റർമാർ, വിദഗ്ധർ എന്നിവർ പങ്കുചേരുന്ന ഈ സംഗമത്തിൽ പങ്കാളിത്തങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഫുജൈറ അഡ്വഞ്ചേഴ്സ് വ്യക്തമാക്കി. സ്വകാര്യ ഏജൻസികളുമായും ഓപ്പറേറ്റർമാരുമായും സഹകരിച്ച് കൂടുതൽ ക്രമീകൃതവും സുരക്ഷിതവുമായ ഒരു അന്തരീക്ഷമാണ് ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായി ഫുജൈറയിൽ ഒരുക്കിയിട്ടുള്ളത്. 2026-27 സീസണിലെ വിപുലമായ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

Content Highlights: Fujairah has kicked off its new trekking season, inviting adventure enthusiasts to explore its scenic mountain trails and enjoy outdoor activities.

dot image
To advertise here,contact us
dot image