

യുഎഇയില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുകയും അത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്കും കാരണമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ചില പ്രദേശങ്ങളിൽ ചൂട് തുടരുമെന്നും മുന്നറിയിപ്പുണ്ട്.. അബുദാബിയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില ഉണ്ടായിരിക്കുക. ദുബായില്‍ 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും ഷാര്‍ജയില്‍ 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനില ഉണ്ടാകുക.
തീരപ്രദേശങ്ങളില്‍ രാത്രിയിലും നാളെ രാവിലെ വരെയും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അബുദാബിയിലും ഷാര്‍ജയിലും 20 മുതല്‍ 80 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ അളവ് ഉണ്ടായിരിക്കുന്നത്. അതേസമയം ദുബായില്‍ 35 മുതല്‍ 80 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ അളവ് ഉണ്ടായിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലായിരിക്കും എത്തിച്ചേരുന്നത്. എന്നാല്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും നേരിയ തോതില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Content Highlight: The UAE is expected to see chances of rainfall in some areas today, while temperatures remain high across much of the country, according to weather forecasts.