പടിക്കലിന് പിന്നാലെ ജുറലിനും സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ 500 കടന്ന് ഇന്ത്യ

ദേവ്ദത്ത് പടിക്കലിന് പിന്നാലെ ധ്രുവ് ജുറലും സെഞ്ച്വറി നേടി

പടിക്കലിന് പിന്നാലെ ജുറലിനും സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ 500 കടന്ന് ഇന്ത്യ
dot image

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു.


ദേവ്ദത്ത് പടിക്കലിന് പിന്നാലെ ധ്രുവ് ജുറലും സെഞ്ച്വറി നേടി. 177 പന്തിൽ രണ്ട് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 115 റൺസ് നേടി.

കഴിഞ്ഞ ദിവസം ദേവ്ദത്ത് പടിക്കൽ 193 പന്തുകൾ നേരിട്ട് 12 ഫോറുകൾ അടക്കം 117 റൺസ് നേടിയിരുന്നു. ശുഭ്മാൻ ഗിൽ (50 ), റിഷഭ് പന്ത് (63 ) എന്നിവർ അർധ സെഞ്ച്വറി നേടി. യശ്വസി ജയ്‌സ്വാൾ (45 ), രവീന്ദ്ര ജഡേജ (43 ) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

content highlights: devdutt padikkal dhruv jurel centuries india crosses 500 against sri lanka

dot image
To advertise here,contact us
dot image