

പൊതുജനങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി നൽകിവരുന്ന 20 പ്രധാന സേവനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സർക്കാരിന്റെ 'സർവീസസ് 360' നയത്തിന് അനുസൃതമായി നടപടിക്രമങ്ങളിലെ സങ്കീർണത ഒഴിവാക്കാനും കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്.
നിർമാണ അനുമതികൾ, പൈതൃക മേഖലകളിലെ കെട്ടിട അറ്റകുറ്റപ്പണികൾ, പരസ്യ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി 13 സേവനങ്ങൾ പരസ്പരം സംയോജിപ്പിച്ചും ലളിതവൽക്കരിച്ചുമാണ് ഇനി നൽകുക. ഇത് ഉപഭോക്താക്കൾക്ക് വിവിധ അനുമതികൾക്കായി സമയം നഷ്ടപ്പെടാതെ എളുപ്പത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും.
കൂടാതെ, സേവനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായി കിണർ കുഴിക്കാനുള്ള പെർമിറ്റ്, വിനോദ മത്സ്യബന്ധന അനുമതി ഉൾപ്പെടെയുള്ള ഏഴ് പരിസ്ഥിതി സേവനങ്ങൾ ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പുതിയ മാറ്റങ്ങളോടെ ജനങ്ങൾക്ക് കൂടുതൽ സുതാര്യവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Dubai Municipality is working to simplify public services by enabling faster access to 20 key government services through a digital platform. The initiative aims to improve convenience and efficiency for residents.