വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി ദുബായ്

ദുബായിലെ വ്യോമയാന സുരക്ഷയുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മികവിനും കരുത്തേകുന്നതാണ് പുതിയ പദ്ധതി.

വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി ദുബായ്
dot image

വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ദുബായ്. പരിശോധനാ നിലവാരം മെച്ചപ്പെടുത്തുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായിലെ വ്യോമയാന സുരക്ഷയുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മികവിനും കരുത്തേകുന്നതാണ് പുതിയ പദ്ധതി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയാണ് ദുബായ് പൊലീസ്. വിമാനത്താവളത്തിലെ പരിശോധനാ നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്പെഷ്യലൈസ്ഡ് സുരക്ഷാ റോള്‍ ആണ് ദുബായ് പൊലീസ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ പരിശോധനാ നിലവാരം മെച്ചപ്പെടുത്തുക, സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ തലമുറയിലെ സ്പെഷ്യലൈസ്ഡ് എമിറാത്തി പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പതിവ് പരിശോധനകള്‍ക്ക് അപ്പുറത്ത് സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമീദ് അല്‍ ഹാഷെമി പറഞ്ഞു. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിയമസംഹിതകള്‍ പാലിച്ചാണ് നാഷണല്‍ ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനം.

ഐസിഎഒ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഫലപ്രദമായ വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണ സംവിധാനങ്ങള്‍, പരിശീലനപരിപാടികള്‍, അടക്കം സമഗ്രമായ സംവിധാനമാണ് തയ്യാറാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ദുബായിലെ വ്യോമയാന സുരക്ഷയുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മികവിനും കരുത്തേകുന്നതാണ് പുതിയ പദ്ധതിയെന്നു അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Dubai authorities have introduced a new plan focused on enhancing security at airports. The initiative aims to improve passenger safety, strengthen surveillance systems, and ensure smoother airport operations through advanced security strategies.

dot image
To advertise here,contact us
dot image