സുരക്ഷ വർദ്ധിപ്പിക്കുക ലക്ഷ്യം; അബുദാബിയിലെ ചില റോഡുകളില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ക്ക് നിരോധനം

വേഗതയും തിരക്കും കൂടിയ റോഡുകളില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നടപടി

സുരക്ഷ വർദ്ധിപ്പിക്കുക ലക്ഷ്യം; അബുദാബിയിലെ ചില റോഡുകളില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ക്ക് നിരോധനം
dot image

അബുദാബിയിലെ ചില റോഡുകളില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ക്ക് നിരോധനം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധിയിലുള്ള റോഡുകളിലാണ് നിയന്ത്രണം ബാധകം. ഈ മാസം 15 മുതല്‍ നിരോധനം നിലവില്‍ വരും. അബുദാബിയിലെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് എമിറേറ്റിലെ ചില റോഡുകളില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

മെയ് 15 വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗത പരിധിയുള്ള റോഡുകള്‍, സായിദ് ഷെയ്ഖ് സായിദ് പാലം മുതല്‍ ഷെയ്ഖ് സായിദ് ടണല്‍ വരെയുള്ള ഷെയ്ഖ് സായിദ് റോഡിലെ ഒരു ഭാഗം എന്നിവിടങ്ങളിലാണ് നിരോധനം ബാധകമാവുക.

റോഡ് സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സുപ്രധാന റൂട്ടുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. വേഗതയും തിരക്കും കൂടിയ റോഡുകളില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നടപടി. 2025ല്‍ അബുദാബിയിലുടനീളം 6,014 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എക്സിറ്റുകള്‍ ഒഴിവാക്കല്‍, ഡ്രൈവിംഗിനിടെയിലെ അശ്രദ്ധ എന്നിവയാണ് 905 ഓളം വാഹനപകടങ്ങള്‍ക്ക് കാരണമായതെന്ന് അഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Abu Dhabi has imposed restrictions on delivery motorcycles on certain roads to enhance road safety and reduce accidents. The move aims to improve traffic management and public safety.

dot image
To advertise here,contact us
dot image