മാനുഷിക മൂല്യങ്ങള്‍ക്കൊപ്പം തുടരും; യുഎഇ വൈസ് പ്രസിഡന്റിന്റെ സഹായമെത്തിയത് 165 ദശലക്ഷം പേരിലേക്ക്

പ്രതിസന്ധികള്‍ നേരിടുന്ന രാജ്യങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് യുഎഇ

മാനുഷിക മൂല്യങ്ങള്‍ക്കൊപ്പം തുടരും; യുഎഇ വൈസ് പ്രസിഡന്റിന്റെ സഹായമെത്തിയത് 165 ദശലക്ഷം പേരിലേക്ക്
dot image

ആഗോളതലത്തില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സഹായമെത്തിയത് 165 ദശലക്ഷം ആളുകളിലേയ്ക്ക്. 2025ല്‍ 2.3 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. മാനുഷിക മൂല്യങ്ങള്‍ക്കൊപ്പമാണ് യുഎഇ എന്നും നിലകൊള്ളുന്നതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

പ്രതിസന്ധികള്‍ നേരിടുന്ന രാജ്യങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി പരിധിയില്ലാത്ത സഹായമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ നേതൃത്വത്തില്‍ കൈമാറിയത് 2.3 ബില്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക സഹായങ്ങളാണ്. 122 രാജ്യങ്ങളിലെ 165 ദശലക്ഷം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 2024നെ അപേക്ഷിച്ച് 16 ദശലക്ഷം ആളുകള്‍ക്ക് അധികമായി സഹായമെത്തിക്കനായി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് രാജ്യങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്കൊപ്പമാണ് ഇന്നും രാജ്യം നിലകൊള്ളുന്നതെന്ന് യുഎഇ എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Also Read:

2012 മുതല്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ലോകജനതയ്ക്ക് പിന്തുണ നല്‍കി വരുന്നു. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ കീഴില്‍ നടപ്പിലാക്കി വരുന്നത്.

Content Highlights: The UAE Vice President stated that humanitarian values remain a priority as support initiatives have reached 165 million people worldwide through various relief and aid programs.

dot image
To advertise here,contact us
dot image