പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ യുഎഇ-യുക്രൈൻ പ്രസിഡന്റുമാരുടെ കുടിക്കാഴ്ച; ആക്രമണത്തെ അപലപിച്ചു

ജിസിസി രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമം, യുഎന്‍ ചാര്‍ട്ടര്‍ എന്നിവക്കുമേലുള്ള കടന്നു കയറ്റവും ലംഘനവുമാണ് ഇറാന്‍ ആക്രമണമെന്ന് സെലന്‍സ്‌കി

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ യുഎഇ-യുക്രൈൻ പ്രസിഡന്റുമാരുടെ കുടിക്കാഴ്ച; ആക്രമണത്തെ അപലപിച്ചു
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ ഉള്‍പ്പെടയുള്ള ജിസിസി രാജ്യങ്ങളിലേക്ക് നടത്തുന്ന ഇറാന്‍ ആക്രമണത്തെ ഇരു ഭരണാധികാരികളും അപലപിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുമ്പോഴാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്‌കിയുടെ യുഎഇ സന്ദര്‍ശനം. ജിസിസി രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമം, യുഎന്‍ ചാര്‍ട്ടര്‍ എന്നിവക്ക് മേലുള്ള കടന്നു കയറ്റവും ലംഘനവുമാണ് ഇറാന്‍ ആക്രമണമെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ആക്രമണം പ്രാദേശിക, അന്തര്‍ദേശീയ സമാധാനവും സുരക്ഷയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളെ നേരിടുന്നതില്‍ യുഎഇ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. മേഖലയിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും തടയാന്‍ യുഎഇക്ക് പ്രതിബദ്ധതതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

യുഎഇയും ഉക്രെയ്നും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമായിരുന്നു. സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിന് യുഎഇ പ്രസിഡന്റ് നന്ദി അറിയിച്ചു.

Content Highlights: UAE and Ukraine presidents held talks amid ongoing West Asian conflict and strongly condemned the attacks, calling for stability and peace.

dot image
To advertise here,contact us
dot image