യുഎഇ രാഷ്ട്രപിതാവിൻ്റെ ചരമവാർഷികം; മാനുഷിക സഹായ ദിനം ആചരിച്ച് രാജ്യം

ഷെയ്ഖ് സായിദ് വിഭാവനം ചെയ്ത സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാരുണ്യപ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു

യുഎഇ രാഷ്ട്രപിതാവിൻ്റെ ചരമവാർഷികം; മാനുഷിക സഹായ ദിനം ആചരിച്ച് രാജ്യം
dot image

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചരമവാര്‍ഷിക ദിനത്തില്‍ സായിദ് ഹ്യുമാനിറ്റേറിയന്‍ ദിനം ആചരിച്ച് ദുബായ് ജിഡിആര്‍എഫ്എ. ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയുടെ നേതൃത്വത്തില്‍ ദുബായിലെ വിവിധ ലേബര്‍ ക്യാംപുകളിലും തൊഴിലിടങ്ങളിലും ഇഫ്താര്‍ കിറ്റുകളും അവശ്യസാധനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിതരണം ചെയ്തു.

Also Read:

ഷെയ്ഖ് സായിദ് വിഭാവനം ചെയ്ത സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാരുണ്യപ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു. ഔദ്യോഗിക സേവനങ്ങള്‍ക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളില്‍ ജിഡിആര്‍എഫ്എ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി.

Content Highlights: The UAE observed Zayed Humanitarian Day marking the death anniversary of the nation’s founding father, remembering his legacy through charity and humanitarian initiatives.

dot image
To advertise here,contact us
dot image