

റമദാന്‍ എത്തും മുമ്പേ യുഎഇയിലെ വ്യാരാര സ്ഥാപനങ്ങളില്‍ തിരക്ക് തുടങ്ങി. ആകര്‍ഷകമായ ഓഫറുകളുമായാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളേ വരവേല്‍ക്കുന്നത്. അമിത വില ഈടാക്കുന്നത് തടയാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യകേ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
റമാദാന്‍ മാസത്തെ വരവേല്‍ക്കാന്‍ യുഎഇ തയ്യാറെടുക്കുമ്പാള്‍ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, സമ്മാനങ്ങള്‍, ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ എന്നിവ മുന്‍കൂട്ടി വാങ്ങാനുളള തിരക്കിലാണ് എല്ലാവരും.
ഗ്രോസറി സാധനങ്ങള്‍, ഡൈനിംഗ് ഉപകരണങ്ങള്‍, റെഡി-ടു-കുക്ക് കിറ്റുകള്‍, പ്രത്യേക റമദാന്‍ പായ്ക്കുകള്‍ എന്നിവയ്ക്കാണ് ആവശ്യരക്കാര്‍ കൂടുതല്‍. ഡിസ്‌കൗണ്ട് കാമ്പെയ്നുകള്‍, ബള്‍ക്ക് ഓഫറുകള്‍, മള്‍ട്ടി-ബൈ ഡീലുകള്‍ എന്നിവ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. പലരും വില താരതമ്യം ചെയ്ത് വലിയ പായ്ക്കുകള്‍ തെരഞ്ഞെടുക്കുകയും ആപ്പ് അധിഷ്ഠിത ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.
അതിനിടെ, അമിത വില ഈടാക്കല്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. റമദാനോട് അനുബന്ധിച്ച് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സാമ്പത്തിക മന്ത്രാലയം പ്രത്യേക നിരീക്ഷണ കാമ്പെയ്ന്‍ നടത്തുകയാണ്. പാചക എണ്ണ, മുട്ട, പാല്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവ ഉള്‍പ്പെടെ ഒമ്പത് അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വില അന്യായമായി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിലനിയന്ത്രണം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. അടിസ്ഥാന ഉത്പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ട് വില വര്‍ദ്ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറുമാസത്തെ ഇടവേള വേണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: The UAE is gearing up for Ramadan celebrations, and educational institutions are buzzing with activity. As Ramadan is expected to begin on February 19, 2026, schools are implementing special arrangements, including shorter school days and online learning on Fridays