ലോകത്തിൽ ഇതാദ്യം; റോബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് വില്ല നിർമിക്കാൻ ദുബായ്

റോബോട്ടിക് സവിധാനങ്ങള്‍ ഉപയോഗിച്ച് വില്ല നിര്‍മിക്കാനുള്ള പദ്ധതിയാണ് ദുബായ് മുന്‍സിപ്പാലിറ്റി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്

ലോകത്തിൽ ഇതാദ്യം; റോബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് വില്ല നിർമിക്കാൻ ദുബായ്
dot image

റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ വില്ല നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബായ്. സുപ്രധാനമായ പ്രഖ്യാപനം നടത്തിയത് ദുബായ് മുന്‍സിപ്പാലിറ്റിയാണ്. സ്വകാര്യ കമ്പനികള്‍ കൂടി ഉള്‍പ്പെടുന്ന കണ്‍സോഷ്യത്തിന്റെ സഹായത്തോടെയാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. നിര്‍മാണ രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് ദുബായ്. എല്ലാ മേഖലയിലും ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

റോബോട്ടിക് സവിധാനങ്ങള്‍ ഉപയോഗിച്ച് വില്ല നിര്‍മിക്കാനുള്ള പദ്ധതിയാണ് ദുബായ് മുന്‍സിപ്പാലിറ്റി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ന്യൂതന പദ്ധതിയാണിത്. പ്രമുഖ കമ്പനികളായ സ്‌കൈ വെഞ്ച്വേഴ്സ്, വുര്‍ത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ വില്ല പദ്ധതി നടപ്പിലാക്കുക. 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രാദേശിക, അന്തര്‍ദേശീയ കണ്‍സോര്‍ഷ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

പ്രാദേശിക കരാറുകാരുടെയും എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാകും നിര്‍മാണത്തില്‍ റോബോട്ടിക് കമ്പനികള്‍ പ്രവര്‍ത്തിക്കുക. ദുബായ് എക്‌സ്‌പോ സിറ്റിയുമായി സഹകരിച്ച് കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് റോബോട്ടിക് വില്ലാ പ്രോജക്ടിന്റെ പ്രഖ്യാപനം മുൻസിപ്പാലിറ്റി നടത്തിയത്. നിര്‍മാണ സാമഗ്രികള്‍, സംവിധാനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ നവീകരണത്തിനും ഗവേഷണത്തിനുമായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിലും മുന്‍സിപ്പാലിറ്റി ഒപ്പുവെച്ചു.

നഗര സംവിധാനങ്ങള്‍, ഭാവി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. എല്ലാ മേഖലയിലും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തനുള്ള ശ്രമങ്ങളാണ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇപ്പോള്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ മുന്‍സിപ്പാലിറ്റി പ്രയോജനപ്പെടുത്തുന്നുണ്ട്.

Content Highlights: Dubai has announced a world-first initiative to construct villas using advanced robotic systems. The project aims to revolutionize the construction sector by improving efficiency, precision, and sustainability. Authorities said the move aligns with Dubai’s vision of adopting cutting-edge technologies and smart construction methods to reduce time, cost, and human effort in building projects.

dot image
To advertise here,contact us
dot image