

കഠിനാധ്വാനം മാത്രം മൂലധനമായി നിക്ഷേപിച്ച് ബിസിനസില്‍ അപൂര്‍വ വിജയം കൈവരിച്ച മലയാളിയാണ് എറാണാകുളം സ്വദേശി സജീവന്‍. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഇദ്ദേഹത്തിന്റെ വിജയഗാഥ. സജീവന്‍ നേതൃത്വം നല്‍കുന്ന അബുദാബിയിലെ എവര്‍ സേഫ് ഫയര്‍ ആന്റ് സേഫ്റ്റി എക്യുപ്മെന്റ്സ് എന്ന സ്ഥാപനം ഇപ്പോള്‍ 35 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഒരു ബിസിനസ് തുടങ്ങാന്‍ കൈയ്യില്‍ ഒരുപാട് പണം വേണ്ടേ? മലയാളികള്‍ ഉള്‍പ്പെടെ പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ അത്തരക്കാരോട് യുഎഇയിലെ മലയാളി ബിസിനസ് സംരഭകനായ സജീവന്‍ പറയും ഒരു പൈസയും ഇല്ലാതെയും ബിസിനസ് തുടങ്ങാമെന്ന്. പക്ഷെ വേണ്ടത് മറ്റൊന്നുണ്ട്. കഠിനാധ്വാനം. പിന്നെ സത്യസന്ധതയും. അതിന് സജീവന്റെ ജീവതത്തോളം മറ്റൊരു മികച്ച മാതൃക വേറെയുണ്ടാകില്ല.
യുഎഇയിലെ ഒരു സാധാരണ തൊഴിലാളിയായിരുന്ന എറണാകുളം വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി സ്വദേശി സജീവന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയര്‍ ആന്റ് സേഫ്റ്റി മേഖലയില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ മൂലധനമായി കൈയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. സഹായിക്കാന്‍ കുടുംബത്തിലെ ആര്‍ക്കും കഴിയാത്ത സാഹചര്യവും. പക്ഷെ അതൊന്നും ഒന്നിനും തടസമായില്ല. ഉറച്ച മനസുമായി ബിസിനസ് രംഗത്തേക്ക് ചുവട് വച്ചു. പിന്നെ രാവും പകലും അതിന് വേണ്ടി അധ്വാനിച്ചു. പ്രതിസന്ധികളെ ഒന്നൊന്നായി അതിജീവിച്ചപ്പോള്‍ ഫയര്‍ ആന്റ് സേഫ്റ്റി രംഗത്ത് യുഎഇയിലെ എണ്ണം പറഞ്ഞ സ്ഥാപനങ്ങളില്‍ ഒന്നായി എവര്‍ സേഫ് മാറി.
കൈയ്യില്‍ ഒരുപാട് പണം ഉണ്ടായത് കൊണ്ട് മാത്രം ബിസിനസില്‍ വിജയം നേടാനാകില്ല. ചെയ്യുന്ന ജോലിയെക്കുറിച്ച് ശരിയായ ധാരണ വേണം. അതിന് കൃത്യമായ അടിത്തറയും ഉണ്ടാകണം. ബിസിനസ് മേഖലയില്‍ പരാജയപ്പെട്ടവരോടും പുതിയതായി ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരോടും ഇദ്ദേഹത്തിന് നല്‍കാനുള്ള മറ്റൊരു ഉപദേശം ഇതാണ്.
ബിസിനസ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന ഒരു യാഥാര്‍ത്ഥ ഗൃഹനാഥന്‍ കൂടിയാണ് സജീവന്‍. തന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കുടുംബത്തിന്റെ സ്വാധീനം വളരെ വളുതാണെന്ന് കൂടി സാക്ഷ്യപ്പെടുത്തുകയാണ് ഈ ബിസിനസുകാരന്‍. ജീവകാരുണ്യ മേഖലയിലും ഇദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമാണ്. അവിടെ ജാതിയുടെയോ മതത്തിന്റയോ അതിര്‍ വരമ്പുകള്‍ ഇല്ല. പുതിയ വീടിന്റെ ഗൃഹപ്രവേശവും അതിന് പിന്നാലെ നടന്ന സമൂഹ നോമ്പുതുറയുമെല്ലാം സജീവന്‍ എന്ന മനുഷ്യസ്‌നേഹിയുടെ ചെറിയ ചില അടയാളങ്ങള്‍ മാത്രം.
മാതാപിതാക്കളുടെ സ്മരണക്കായി തുടങ്ങിയ തത്തപ്പിള്ളി മാനടിയില്‍ കുമാരന്‍ ആന്റ് ജാനകി കുമാരന്‍ ഫൗണ്ടേഷന്റെ വൈവിധ്യമാര്‍ന്ന സാമൂഹ്യ ഇടപെടലുകള്‍ ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. വിജയം. മനസിന് തോല്‍വിയില്ലെങ്കില്‍ ജീവിതവത്തിലും പരാജയപ്പെടില്ല. സജീവന്‍ എന്ന സംരഭകന്റെ സംഭവബഹുലമായ ജീവിതത്തോളം ആഴമുണ്ട് ഈ വാക്കുകള്‍ക്ക്.
Content Highlights: A Malayali entrepreneur in the UAE has marked 35 years of business success after starting without financial capital. Built through sustained hard work and perseverance, the venture has grown steadily over the decades, reflecting a long entrepreneurial journey in the UAE.