

രണ്ട് വര്‍ഷത്തോളം ശമ്പളം നല്‍കാതെ ജീവനക്കാരനെ ബുദ്ധിമുട്ടിച്ച കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ച് അബുദബി ലേബര്‍ കോടതി. ശമ്പള കുടിശികയിനത്തില്‍ നല്‍കാനുള്ള 2,28,666 ദിര്‍ഹം മുന്‍ ജീവനക്കാരന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. 23 മാസത്തെ ശമ്പളം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല.
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ആദ്യം മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിലെ തര്‍ക്കപരിഹാര സമിതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവിടെ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കേസ് അബുദബി ലേബര്‍ കോടതിയിലെത്തിയത്.
ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുന്നത് തൊഴിലുടമയുടെ നിര്‍ബന്ധിത ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. തൊഴില്‍ കരാറില്‍ നിശ്ചയിച്ച ശമ്പളം പൂര്‍ണ്ണമായി നല്‍കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
Content Highlights: An Abu Dhabi court has ruled in favour of an employee who did not receive salary from the company for almost two years. The court ordered the employer to clear the pending dues, providing long-awaited relief to the employee. The verdict highlights strict enforcement of labour laws and employer responsibility in the UAE.