സർക്കാർ ജോലിയേക്കാൾ താൽപ്പര്യം സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ; യുഎഇ നിവാസികളുടെ ഇഷ്ടം മാറുന്നു

സ്വന്തമായി ബിസിനസ് ആരംഭിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായി

സർക്കാർ ജോലിയേക്കാൾ താൽപ്പര്യം സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ; യുഎഇ നിവാസികളുടെ ഇഷ്ടം മാറുന്നു
dot image

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വദേശികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നത് സര്‍ക്കാര്‍ ജോലി നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായി.

എമറാത്തി യുവാക്കളില്‍ 37 ശതമാനവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫെഡറല്‍ യൂത്ത് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ട്. 26 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് സ്വകാര്യ മേഖലയെ മികച്ച അവസരമായി കാണുന്നത്. സ്വദേശികളായ ബിരുദധാരികളില്‍ 62 ശതമാനംം പേരും വിശ്വസിക്കുന്നത് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നത് സര്‍ക്കാര്‍ ജോലി നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. 18 നും 35 നും ഇടയില്‍ പ്രായമുള്ള 32 ശതമാനം എമിറാത്തി യുവാക്കള്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായി പഠനം വ്യക്തമാക്കുന്നു.

90 ശതമാനം എമിറാത്തി വിദ്യാര്‍ത്ഥികളും സെക്കന്‍ഡറി തലം മുതല്‍ തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുന്നുവെന്നും പഠനം ചൂണ്ടികാട്ടുന്നു. 9,200 എമിറാത്തികളെ ഉള്‍പ്പെടുത്തിയുള്ള ഫീല്‍ഡ് പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എമിറാത്തി യുവാക്കള്‍ക്കിടയിലെ ശരാശരി വിവാഹ പ്രായം പുരുഷന്മാര്‍ക്ക് 29 ഉം സ്ത്രീകള്‍ക്ക് 27 ഉം ആയി ഉയര്‍ന്നു. യുവജനത ചെലവഴിക്കുന്ന ഒഴിവുസമയത്തിന്റെ 34 ശതമാനം ഇന്റര്‍നെറ്റിലും 5 ശതമാനം സ്പോര്‍ട്സിനും മൂന്ന് ശതമാനം വിവിധ ഹോബികള്‍ക്കുമായി വിനിയോഗിക്കുന്നു. എന്നാല്‍ 16 ശതമാനം സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി മാറ്റിവക്കുന്നായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2021 നും 2022 നും ഇടയില്‍ യുവാക്കളെ ലക്ഷ്യം വെച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധന ഉണ്ടായതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള 48 ശതമാനം യുവ എമിറാത്തികളും ഇന്റര്‍നെറ്റ് തിരയലുകള്‍ക്കായി അറബി ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: UAE residents are increasingly showing a preference for private sector employment over government jobs. Factors such as career growth opportunities, flexibility, and exposure to competitive work environments are driving this shift, signaling a changing trend in the country’s labor market.

dot image
To advertise here,contact us
dot image