ദുബായിൽ ആദ്യമാണോ?; ടെൻഷനില്ലാതെ ന​ഗരം ആസ്വദിക്കാൻ അഞ്ച് ആപ്ലിക്കേഷനുകൾ

ആദ്യമായി ദുബായ് സന്ദർശിക്കുന്നവർക്ക് സഹായകരമാകുന്ന അഞ്ച് ആപ്ലിക്കേഷനുകൾ

ദുബായിൽ ആദ്യമാണോ?; ടെൻഷനില്ലാതെ ന​ഗരം ആസ്വദിക്കാൻ അഞ്ച് ആപ്ലിക്കേഷനുകൾ
dot image

ദുബായിലേക്കുള്ള ആദ്യ യാത്ര ആവേശകരമായ ഒന്നായിരിക്കും. എന്നാൽ പുതിയൊരു നഗരത്തിൽ സഞ്ചരിക്കുന്നത് അതിൻ്റേതായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. പുതിയൊരു ന​ഗരത്തിൽ സഞ്ചരിക്കുമ്പോൾ ഫോണിൽ ശരിയായ ആപ്ലിക്കേഷനുകൾ ഉണ്ടായാൽ യാത്ര കൂടുതൽ എളുപ്പമാകും. ആദ്യമായി ദുബായ് സന്ദർശിക്കുന്നവർക്ക് സഹായകരമാകുന്ന അഞ്ച് ആപ്ലിക്കേഷനുകൾ ഇവയാണ്.

2GIS

ലോകമെമ്പാടും പ്രശ്സതമായ ​ഗൂ​ഗിൾ മാപ്പ് ദുബായിൽ പലപ്പോഴും പ്രവർത്തന തടസമുണ്ടാക്കാറുണ്ട്. ​ഗൂ​ഗിൾ മാപ്പിന് പകരമായി ദുബായിൽ 2GIS ആപ്പ് ഉപയോ​ഗിക്കാൻ കഴിയും. ഓഫ്‌ലൈനായും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, താമസത്തിനുള്ള ഹോട്ടൽ എന്നിവ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. 2ജിഐഎസിന് നിരന്തര ഇൻ്റർനെറ്റിന്റെയും ആവശ്യവുമില്ല.

ബോട്ടിം

ദുബായിൽ, വാട്സ്ആപ്പിൽ ഫോൺ കോൾ ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താൻ വാട്സ്ആപ്പിന് പകരമായി ബോട്ടിം ആപ്ലിക്കേഷൻ ഉപയോ​ഗിക്കാം. പ്രദേശികമായും അന്തർദേശീയമായും വോയിസ് കോളുകളും വീഡിയോ കോളുകളും വിളിക്കാൻ ഈ ആപ്പ് ഉപയോ​ഗിക്കാൻ കഴിയും.

കരീം

എയർപോർട്ട് യാത്രയ്ക്കായി ഒരു ടാക്സി വേണമെങ്കിലും ഹോട്ടലിലേക്ക് ഭക്ഷണം എത്തിച്ച് തരണമെങ്കിലും കരീം ആപ്ലിക്കേഷൻ ഉപയോ​ഗിക്കാൻ സാധിക്കും. ന​ഗരങ്ങളിൽ വ്യാപകമായി ഈ ആപ്ലിക്കേഷൻ ഉപയോ​ഗിക്കാറുണ്ട്.

നോൾ പെ

ദുബായിൽ പൊതു​ഗതാ​ഗതത്തിന്റെ മികച്ചതെങ്കിലും കൈയ്യിൽ ഒരു നോൾ കാർഡുള്ളത് നല്ലതാണ്. മെട്രോ, ബസുകൾ, കൂടാതെ മറ്റ് യാത്രാ സൗകര്യങ്ങൾ എന്നിവയിൽ യാത്രയ്ക്ക് മുമ്പ് നോൾ പെ കാർഡ് റീച്ചാർജ് ചെയ്യാൻ നോൾ പെ ആപ്പ് സഹായിക്കും.

ദുബായ് നൗ

ബിൽ പേയ്‌മെന്റുകൾ മുതൽ സർക്കാർ സംബന്ധമായ കാര്യങ്ങൾ വരെയുള്ള എല്ലാ അവശ്യ സേവനങ്ങൾക്കും ദുബായ് നൗ ആപ്പ് ഉപയോഗിക്കാൻ കഴിയും. ഇത് വിവിധ സേവനങ്ങളെ ഒരിടത്ത് ഏകീകരിക്കുന്നു. നിങ്ങളുടെ താമസം കൂടുതൽ സുഗമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു.

ദുബായിലേക്കുള്ള ആദ്യ യാത്ര വിജയകരമാക്കാൻ ഈ അഞ്ച് ആപ്പുകൾ വലിയ സഹായകമാകും.

Content Highlights: Dubai V​isit: Installthese five apps on your phone for easier travel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us