ദുബായിലേക്ക് സമ്പത്ത് പറിച്ചുനടാൻ യുകെയിലെ കോടീശ്വരന്മാർ; കാരണങ്ങൾ ഇവയാണ്

യുകെയിൽ നിന്ന് പുറത്തുപോകുന്ന സമ്പത്ത് കൃത്യമായി ദുബായ് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്

ദുബായിലേക്ക് സമ്പത്ത് പറിച്ചുനടാൻ യുകെയിലെ കോടീശ്വരന്മാർ; കാരണങ്ങൾ ഇവയാണ്
dot image

യുകെയിലെ കോടീശ്വരന്മാർ കൂട്ടത്തോടെ തങ്ങളുടെ സമ്പത്ത് ദുബായിലേക്ക് പറിച്ചുനടുകയാണ്. ഇന്ത്യൻ വംശജനായ ശതകോടീശ്വരനും സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖനുമായ ലക്ഷ്മി മിത്തൽ ഉൾപ്പെടെയുള്ള അതിസമ്പന്നരാണ് ഈ പലായനത്തിൽ. വർദ്ധിച്ച നികുതിയും നിയമങ്ങളും യുകെയിൽ നിന്ന് അവരെ പുറത്തേക്ക് തള്ളുമ്പോൾ, യുഎഇ എങ്ങനെയാണ് ലോക സമ്പത്തിന്റെ ഈ ഒഴുക്കിനെ ആകർഷിക്കുന്നത് എന്ന് നോക്കാം.

2025-ൽ ഏകദേശം 16,500 കോടീശ്വരന്മാർ യുകെ വിട്ടുപോവുമെന്നാണ് പ്രവചനം. വർദ്ധിച്ചുവരുന്ന നികുതികളും നോൺ-ഡോം നികുതി സമ്പ്രദായം നിർത്തലാക്കിയതുമാണ് ഈ പലായനത്തിന് പ്രധാന കാരണം. ഇതോടെ, യുകെയിലെ താമസക്കാർക്ക് അവരുടെ ആഗോള വരുമാനത്തിനും ആസ്തികൾക്കും നികുതി നൽകേണ്ട അവസ്ഥ വന്നു. ഓട്ടം ബഡ്ജറ്റിലെ അനന്തരാവകാശ നികുതി വർദ്ധനവും മാൻഷൻ സർചാർജുകളും സമ്പന്നർക്ക് കനത്ത തിരിച്ചടിയായി. കൂടാതെ, നികുതി നിയമങ്ങളിലെ സ്ഥിരതയില്ലായ്മ ദീർഘകാല ബിസിനസ് ആസൂത്രണം ബുദ്ധിമുട്ടാക്കുന്നു.

ഇതിന് നേർ വിപരീതമായി, യുഎഇയിൽ വ്യക്തിഗത വരുമാനത്തിന് നികുതിയില്ല, മൂലധന നേട്ടങ്ങൾക്ക് ഇളവുകൾ ലഭ്യമാണ്. സ്ഥിരതയുള്ള രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും നിക്ഷേപക സൗഹൃദ നയങ്ങളും യുഎഇയെ ആകർഷകമാക്കുന്നു. ഗോൾഡൻ വിസ പോലുള്ള എളുപ്പമുള്ള താമസമാർഗ്ഗങ്ങളും, ഏഷ്യ, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ ബിസിനസ് ഏകോപിപ്പിക്കാൻ സഹായിക്കുന്ന തനതായ സമയമേഖലയും ദുബായിയെ ഒരു ആഗോള ഹബ്ബായി മാറ്റുന്ന ആകർഷണങ്ങൾ. ഈ അനുകൂല ഘടകങ്ങൾ പരിഗണിച്ചാണ് ലക്ഷ്മി മിത്തലിനെപ്പോലെ നിരവധി അതിസമ്പന്നർ യുഎഇയെ തങ്ങളുടെ പുതിയ താവളമായി തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

Content Highlights: UK Millionaire Exodus to Dubai Accelerates in Unprecedented Wealth Migration

dot image
To advertise here,contact us
dot image