ആർക്കാടാ വിരമിപ്പിക്കേണ്ടത്!; രണ്ടാം ഏകദിനത്തിലും സെഞ്ച്വറിയടിച്ച് കോഹ്‌ലിയുടെ സ്റ്റേറ്റ്മെന്റ്

തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി.

ആർക്കാടാ വിരമിപ്പിക്കേണ്ടത്!; രണ്ടാം ഏകദിനത്തിലും സെഞ്ച്വറിയടിച്ച് കോഹ്‌ലിയുടെ സ്റ്റേറ്റ്മെന്റ്
dot image

തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 89 പന്തിലായിരുന്നു കോഹ്‌ലി മൂന്നക്കം തൊട്ടത്. രണ്ട് സിക്‌സറും ഏഴ് ഫോറുകളും താരത്തിന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. ശേഷം 102 റൺസിൽ താരം പുറത്തായി.

താരത്തോടപ്പം റുതുരാജ് ഗെയ്ക്‌വാദും സെഞ്ച്വറി നേടി. 77 പന്തിലാണ് താരം സെഞ്ച്വറി തൊട്ടത്. 12 ഫോറുകളും രണ്ട് സിക്‌സറും അടക്കമായിരുന്നു ഇന്നിങ്‌സ്. സെഞ്ച്വറിക്ക് പിന്നാലെ റുതുരാജ് പുറത്തായി.

ഇരുവരുടെയും മികവിൽ 40 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ 14 റൺസും ജയ്‌സ്വാൾ 22 റൺസുമെടുത്താണ് പുറത്തായത്.

നേരത്തെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.

അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Content Highlights: virat kolhi again with century; india vs south africa

dot image
To advertise here,contact us
dot image