നികുതി നിയമങ്ങളിൽ മാറ്റം വരുത്തി യുഎഇ; പുതിയ നിരക്കുകള്‍ 2026 ജനുവരി മുതൽ

നികുതി സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം

നികുതി നിയമങ്ങളിൽ മാറ്റം വരുത്തി യുഎഇ; പുതിയ നിരക്കുകള്‍ 2026 ജനുവരി മുതൽ
dot image

മൂല്യ വര്‍ധിത നികുതിയില്‍ മാറ്റം വരുത്തി യുഎഇ. പുതിയ നിരക്കുകള്‍ 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ നികുതി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നികുതി നിയമങ്ങള്‍. 2017 ല്‍ നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതി നിരത്തില്‍ കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഭേദഗതി നിലവില്‍ വരുന്നത്.

ജനുവരി ഒന്ന് മുതല്‍ ഈ നികുതി നിരക്കിലേക്ക് കടക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം അറിയിച്ചു. നികുതി സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. നികുതി ദായകര്‍ക്ക് ഏറെ ആശ്വാസകരമാവുന്നതാണ് പുതിയ നിയമഭേദഗതി. ഇതിലൂടെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം സുതാര്യതയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തിന് ഫയല്‍ ചെയ്യുമ്പോള്‍ സ്വയം ഇന്‍വോയ്‌സ് നല്‍കുന്നതിന് ഇളവ് ലഭിക്കും. ഇത് ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല ഓഡിറ്റിങ്ങിലെ കാലതാമസം ഒഴിവാക്കാന്‍ സഹായകരവുമാകുന്നു. അധികമായ നികുതിത്തുക തിരകെ പടിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തെ സമയപരിധിയും ഭേദഗതി അനുശാസിക്കുന്നു. ഈ സമയപരിധി കഴിഞ്ഞാല്‍ നികുതി തിരികെ ലഭിക്കാനുള്ള സാഹചര്യമില്ലാതാകും. അതുകൊണ്ടു തന്നെ ഫയലുകള്‍ കുമിഞ്ഞു കൂടുന്നത് തടയുന്നതിന് കാരണമാകുമെന്നുമാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Content Highlights: UAE to introduce revised VAT rules from January 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us