

ബഹ്‌റൈനിൽ ചിത്രീകരിച്ച ഈ വർഷത്തെ കരോൾ ഗാനം വൈറൽ ആകുന്നു. ബഹ്‌റൈനിൽ ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നതും പൊതു പ്രവർത്തകൻ കൂടി ആയ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന "സ്വർഗീയ നാഥൻ ഭൂജാതനായി, സ്വർഗം തുറന്ന് ഭൂജാതനായി' എന്ന് തുടങ്ങുന്ന ഒരു അടിപൊളി കരോൾ ഗാനം 2025 ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ആയ അരികെ അച്ചായൻസ് വേൾഡ് എന്ന ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം എന്ന് ബോബിയും ഇതിന്റെ അണിയറ പ്രവർത്തകരും ആവശ്യപ്പെടുന്നു.
ഈ കരോൾ ഗാനം പാടി നിങ്ങളിലേക്ക് എത്തിച്ചത് ഉഷാന്ത് പ്രശാന്ത്, മുഹമ്മദ് മുസ്തഫ, ശരത് മോഹൻ, ബോബി പുളിമൂട്ടിൽ, എബ്രഹാം കുരുവിള, ജോബിൻ ജോർജ്, കൊറസ് പാടിയവർ ബിനു വർഗീസ്, സോണി എബ്രഹാം, ജിനിഷ് കുക്കു, ലിജോ ബാബു, ബിജോ തോമസ്, ലിജിൻ സജീവൻ എന്നിവരാണ്.
ഈ പാട്ടിന്റെ ഓർകസ്ട്രാ റിജു പോൾ, റെക്കോർഡിങ് ഡ്രീം ഡിജിറ്റൽ സ്റ്റുഡിയോ, ക്യാമറ &എഡിറ്റിങ് സിബി എബ്രഹാം, ഷിജു കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആണ് നിർവഹിച്ചിരിക്കുന്നത്. ഈ കരോൾ ഗാനം നിങ്ങൾക്ക് ഏറെ ഇഷ്ടപെടും എന്ന ഉറപ്പ് ആണ് ഈ ടീം നൽകുന്നത്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഈ പാട്ട് കണ്ട് സപ്പോർട്ട് ചെയ്യണം എന്ന് ഇവർ ആഗ്രഹിക്കുന്നതായും അറിയിച്ചു.
Content Highlights: This year's carol song, filmed in Bahrain, goes viral