മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു

മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ
dot image

ബഹ്റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെല്ലനാട് സ്വദേശി അജിത് കുമാറിന്റെ മൃതദേഹമാണ് അംവാജിലെ താമസ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. 29 വയസായിരുന്നു പ്രായം. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു അജിത് കുമാര്‍. പിതാവ് അനില്‍ കുമാറും മാതാവ് രാധാമണിയുമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlights: Malayali youth found dead in Bahrain

dot image
To advertise here,contact us
dot image