
ഇന്നത്തെ കാലത്ത് പലരും തങ്ങളുടെ ചിലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് പലരും അഭിപ്രായപ്പെടാറുമുണ്ട്. എന്നാല്‍ അതേ സമയം, ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് പണി വാങ്ങിയവരും നിരവധിയാണ്. ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വലിയ ബാധ്യതകള്‍ക്ക് വഴി വെക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ് എന്ന് പലരും ഓര്‍മ്മപ്പെടുത്തുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയെന്നും യുവാവ് പറയുന്നു.
സംഭവം ഇങ്ങനെ
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം മൂലം തനിക്കുണ്ടായ ബാധ്യതകളും അതിനെ തരണം ചെയ്യാനെടുത്ത രീതികളുമാണ് പോസ്റ്റില്‍ യുവാവ് പങ്കുവെച്ചിരിക്കുന്നത്. 2016 ലാണ് താന്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്നും പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ താന്‍ വളരെ സന്തോഷവാനായിരുന്നുവെന്നും യുവാവ് പറയുന്നു. മൂന്നാം വര്‍ഷം മുതല്‍ തനിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ വീഴ്ചകള്‍ പറ്റി തുടങ്ങിയെന്നും കുടിശ്ശിക മാത്രം 5000 മുകളില്‍ തനിക്ക് മൂന്ന് വര്‍ഷത്തേക്ക് അടയ്‌ക്കേണ്ടി വന്നെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. പിന്നീട് താന്‍ വിവാഹിതനായതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും യുവാവ് സമ്മതിക്കുന്നു. കൈയിലുണ്ടായിരുന്നു പിഎഫ് ഫണ്ട് എടുത്താണ് താന്‍ മുഴുവന്‍ കടവും തീര്‍ത്തതെന്നും ഇതിന് ശേഷം ചെലവാക്കുന്നതില്‍ വലിയ ശ്രദ്ധ താന്‍ കാട്ടിയിട്ടുണ്ടെന്നും പോസ്റ്റില്‍ യുവാവ് വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
അങ്ങനെ 2016 ല്‍ എനിക്ക് ആദ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചു. ഞാന്‍ വളരെ സന്തോഷവാനായിരുന്നു. പിന്നീട് പതുക്കെ പതുക്കെ 2018 വരെ കാര്യങ്ങളെല്ലാം ശരിയായി പോയി. എന്നാല്‍ പിന്നീട് ക്രെഡിറ്റ് കാര്‍ഡ് തെറ്റായി ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ വലിയ കടത്തില്‍ കുടുങ്ങി. എന്റെ മാതാപിതാക്കള്‍ എപ്പോള്‍ ഇതിനെക്കുറിച്ച് അറിയുമെന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ പരിഭ്രാന്തിയിലായിരുന്നു. ഞാനാകെ കുടുങ്ങിപ്പോയി, 2022 വരെ തുടര്‍ച്ചയായി 3 വര്‍ഷത്തേക്ക് കുറഞ്ഞത് 5205 രൂപ കുടിശ്ശികയായി ഞാന്‍ അടച്ചു, നിങ്ങള്‍ക്ക് എല്ലാം അറിയാം ആ കുടിശ്ശിക തുക കൊണ്ട് അടയ്ക്കാനുള്ള മുഴുവന്‍ തുകയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന്.
പിന്നെ 2022-ല്‍ ഞാന്‍ വിവാഹിതനായി. പതുക്കെ കാര്യങ്ങള്‍ മാറി, ഒരു ദിവസം ഞാന്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്റെ പിഎഫ് അക്കൗണ്ട് പരിശോധിച്ചു, അവിടെ നല്ലൊരു തുക ഉണ്ടായിരുന്നു. മുഴുവന്‍ തുകയും എടുത്ത് എന്റെ ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക മുഴുവന്‍ തീര്‍ത്തു, എല്ലാ ലോണില്‍ നിന്നും കടങ്ങളില്‍ നിന്നും ഞാന്‍ മുക്തമായി…. അതിനുശേഷം വളരെ ആശ്വാസം തോന്നി… പിന്നെ പതുക്കെ ചെലവ് ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. കമ്മിറ്റികള്‍ സ്ഥാപിച്ച് പണം ലാഭിച്ചു… ഇന്നത്തെ തീയതി വരെ എനിക്ക് ഏകദേശം 3 ലക്ഷം രൂപ കോര്‍പ്പസ് ഉണ്ട്. അതില്‍ ചിലത് ലിക്വിഡ് ഫണ്ടാണ്, ചിലത് മ്യൂച്വല്‍ ഫണ്ടിലും ഷെയറുകളിലുമുള്ള നിക്ഷേപങ്ങള്‍, ചിലത് ഇന്‍ഷുറന്‍സ് പോളിസികളിലെ നിക്ഷേപങ്ങള്‍…
3 ലക്ഷം എന്നത് ഒരു വലിയ തുകയല്ലെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോള്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്…. ഈ യാത്രയിലുടനീളം എന്റെ ഭാര്യ എന്നെ പിന്തുണച്ചു…
ഇത് നിങ്ങളുമായി പങ്കുവെക്കുന്നു… ഇത് ഒരു നേട്ടം പോലെ തോന്നുന്നു… തെറ്റാണെങ്കില്‍ എന്നെ തിരുത്തൂ…
Every penny counts…No matter how it foest
byu/Same-Unit-2518 indelhi
പോസ്റ്റിന് താഴെ നിരവധിപേർ ക്രെഡിറ്റ് കാർഡിൻ്റെ ഗുണത്തെ പറ്റിയും ദോഷത്തെ പറ്റിയും വെളിപ്പെടുത്ത രംഗത്തെത്തി. ബുദ്ധിപരമായി ഉപയോഗിച്ചില്ലെങ്കിൽ വലിയ കടങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കാരണമാകുമെന്നും നിരവധി പേർ മുന്നറിയിപ്പ് നൽകി. ചിലർ പോസ്റ്റിന് താഴെ തങ്ങളുടെ സമാനമായി അനുഭവങ്ങളും പങ്കുവെച്ചു.
Content Highlights- Drowning in credit card debt, even having a panic attack, finally relieved: Young man's note goes viral