വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചു, റാപ്പർ അറിവിന് നേരെ വ്യാപക വിമർശനം, മറുപടി നൽകി ഗായകൻ

ലൈംഗികാതിക്രമക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളുമായി സൗഹൃദം വെക്കുന്നത് മോശമാണെന്നാണ് പ്രധാന വിമർശനം

വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചു, റാപ്പർ അറിവിന് നേരെ വ്യാപക വിമർശനം, മറുപടി നൽകി ഗായകൻ
dot image

ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ റാപ്പര്‍ വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ തമിഴ് റാപ്പര്‍ അറിവിന് നേരെ വിമർശനങ്ങൾ നിറയുകയാണ്. മാരി സെല്‍വരാജ് ചിത്രമായ 'ബൈസണ്‍ കാലമാടനി'ൽ അറിവും വേടനും ഒന്നിച്ച് ഒരു ഗാനം ആലപിച്ചിരുന്നു. ഈ പാട്ട് റിലീസ് ആയതിന് പിന്നാലെ വേടനും മാരി സെല്‍വരാജിനും ഒപ്പമുള്ള ചിത്രം റാപ്പർ അറിവ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ നിറയുന്നത്.

ലൈംഗികാതിക്രമക്കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന ഒരാളുമായി സൗഹൃദം വെക്കുന്നത് മോശമാണെന്നും ഇത്തരക്കാരെ സപ്പോർട്ട് ചെയ്യരുതെന്നുമായിരുന്നു പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അറിവ്. 'വളരെ വ്യക്തിപരവും കലാപരവുമായ ഒരു നിമിഷത്തെ ചിത്രമാണ് ഞാന്‍ പങ്കുവെച്ചത്. സ്ത്രീകളുടെ ശബ്ദത്തെ ഞാൻ പൂർണമായും ബഹുമാനിക്കുന്നു. സത്യം നിയമത്തിന്റെ വഴിയില്‍ പുറത്തുവരണം', എന്നായിരുന്നു അറിവിന്റെ വിശദീകരണം.

വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്തിരുന്നു. സമാനമായ കേസിൽ ഗവേഷകയും വേടനെതിരെ പരാതി നല്‍കിയിരുന്നു. കേസില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്. ഇരുകേസിലും അറസ്റ്റിലായ വേടനെ പൊലീസ് കോടതി ഉത്തരവിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടിരുന്നു.

Content Highlights: singer arivu get Criticism against photo shared with raper vedan

dot image
To advertise here,contact us
dot image