ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

നല്ല വാക്കുകളും അറിവും ധാരണയുമാണ് ഒരു വ്യക്തി ബാക്കിവയ്ക്കുന്ന ഏറ്റവും വലിയ പൈതൃകമെന്ന് പുസ്തകത്തില്‍ പറയുന്നു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
dot image

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു. 'അല്‍മതാനി അല്‍ഹയാത്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏറ്റുവാങ്ങി.

ജ്ഞാനം സ്വര്‍ണത്തേക്കാള്‍ വിലപ്പെട്ടതുകൊണ്ട്, ജീവിതം തന്നെ പഠിപ്പിച്ചതിന്റെ സാരം മകന്റെ കൈകളിലേക്ക് ഏല്‍പ്പിക്കുകയാണെന്ന് ഷെയ്ഖ് പുസ്തകത്തില്‍ കുറിച്ചു. നല്ല വാക്കുകളും അറിവും ധാരണയുമാണ് ഒരു വ്യക്തി ബാക്കിവയ്ക്കുന്ന ഏറ്റവും വലിയ പൈതൃകമെന്നും പുസ്തകത്തില്‍ പറയുന്നു.

Content Highlights: Sheikh Mohammed bin Rashid Al Maktoum's new book released

dot image
To advertise here,contact us
dot image