
ദുബായ്: യുഎഇ സായുധ സേനയുടെ പുതിയ ലെഫ്റ്റനന്റ് ജനറലായി തിരഞ്ഞെടുക്കപ്പെട്ട ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ആശംസകളുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.
കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡൻറും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് ഹംദാനെ യുഎഇ സായുധ സേനയുടെ ലെഫ്റ്റ്‌നൻറ് ജനറലായി സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് ഷെയ്ഖ് ഹംദാൻ.
സാൻഡ്ഹേഴ്‌സ് റോയൽ മിലിട്ടറി അക്കാഡമിയിൽ നിന്ന് ബിരുദം നേടിയതിന് പിന്നാലെയാണ് ഷെയ്ഖ് ഹംദാനെ പുതിയ ലെഫ്റ്റനന്റ് ജനറലായി സ്ഥാനകയറ്റം നൽകിയത്. കഴിഞ്ഞ വർഷമായിരുന്നു ഷെയ്ഖ് ഹംദാനെ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ യുഎഇയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങൾക്ക് ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകിയിരുന്നു. 53 വർഷങ്ങൾക്ക് ശേഷമായിരുന്നു യുഎഇയ്ക്ക് പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചത്.
Content Highlights: Dubai crown prince Sheikh Hamdan promoted to Lieutenant General of UAE Armed Forces, Suresh Gopi congratulates him