
ഗൾഫിൽ ജോലി കിട്ടിയാൽ പോകാതിരിക്കുന്ന മലയാളികൾ ഉണ്ടാകുമോ? അപ്പോൾ ദുബായിലെ ഗവൺമെന്റ് ജോലി കിട്ടിയാലോ.. അതെ, വ്യത്യസ്ത മേഖലകളിൽ യുഎഇ ഗവൺമെന്റിന് കീഴിൽ നിരവധി ജോലി അവസരങ്ങളാണ് നിങ്ങളെ തേടി എത്തിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ,നഗരാസൂത്രണം തുടങ്ങിയ മേഖലകളിലേക്കാണ് നിലവിൽ ജീവനക്കാരെ തേടുന്നത്.
ദുബായ് സർക്കാരിന്റെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.ae ൽ ഏത് രാജ്യക്കാർക്കും അപേക്ഷിക്കാവുന്ന ഒട്ടേറെ ഒഴിവുകൾ ഇപ്പോൾ ലഭ്യമാണ്. ഇവയിൽ ചില തസ്തികകൾ പ്രതിമാസം 40000 ദിർഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നു. 2025 ഏപ്രിലിലെ എസ് ആൻഡ് പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (PMI) ഡാറ്റ അനുസരിച്ച്, യുഎഇ തൊഴിൽ വിപണി 11 മാസത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുള്ള സമയം കൂടിയാണ് ഇത്. അതായത് വിദേശികൾക്ക് സർക്കാർ ജോലികളിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ഉചിതമായ സമയം കൂടിയാണെന്ന് അർത്ഥം. ഒഴിവുകളും ജോലിയുടെ ഉത്തരവാദിത്തങ്ങളും അപേക്ഷിക്കാൻ വേണ്ട യോഗ്യതയും താഴെ വിശദമായി നൽകുന്നു.
ഓഡിറ്റ് മാനേജർ
എനർജി & ഇൻഡസ്ട്രി ഓഡിറ്റ്
സ്ഥാപനം: ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി
ഉത്തരവാദിത്തം: എനർജി, വ്യവസായ മേഖലകളിൽ സങ്കീർണ്ണമായ ഓഡിറ്റ് പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കുക, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഓഡിറ്റുകൾ നടത്തുക, തന്ത്രപരമായ തീരുമാനങ്ങൾക്കുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുക.
യോഗ്യത: ഫിനാൻസ്, അക്കൗണ്ടിംഗ്, ബിസിനസ് എന്നിവയിൽ ബിരുദം (മാസ്റ്റേഴ്സ് അഭികാമ്യം). 7-10 വർഷത്തെ ഓഡിറ്റിംഗ് പരിചയം, CIA/CPA സർട്ടിഫിക്കേഷനുകളും ഗുണകരമാകും.
റെസിഡന്റ് കേസ് മാനേജർ
സ്ഥാപനം: ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ
ശമ്പളം: 10,001-20,000 ദിർഹം
ഉത്തരവാദിത്തം: ക്ലയന്റ് കേസുകൾ കൈകാര്യം ചെയ്യുക, ഹൗസിംഗ്, കോൾ സെന്ററുകൾ എന്നിവയുമായി ഏകോപിപ്പിക്കുക, തൊഴിൽ പരിപാടികൾ നടപ്പിലാക്കുക.
യോഗ്യത: സോഷ്യൽ സർവീസസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
എയർ ട്രാഫിക് കൺട്രോളർ ടവർ
സ്ഥാപനം: ദുബായ് എയർ നാവിഗേഷൻ സർവീസസ്
ഉത്തരവാദിത്തം: വിമാനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഒഴുക്ക് ഉറപ്പാക്കാൻ എയ്റോഡ്രോം, അപ്രോച്ച് കൺട്രോൾ സേവനങ്ങൾ നൽകുക.
യോഗ്യത: അന്താരാഷ്ട്ര ATC യൂണിറ്റിൽ 3 വർഷത്തെ പരിചയം, സാധുവായ ATC ലൈസൻസ്, ICAO ഇംഗ്ലീഷ് ലെവൽ 4, മെഡിക്കൽ സർട്ടിഫിക്കറ്റ്.
ഹെഡ് ഓഫ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ്
സ്ഥാപനം: ദുബായ് ഹെൽത്ത്
ഉത്തരവാദിത്തം: ഓൺ-പ്രിമൈസ്, ക്ലൗഡ് ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജ് ചെയ്യുക, മറ്റ് അനുബന്ധ പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുക
യോഗ്യത: ഐടിയിൽ ബിരുദം (മാസ്റ്റേഴ്സ് അഭികാമ്യം), 10 വർഷത്തെ ഐടി ഇൻഫ്രാസ്ട്രക്ചർ പരിചയം, 5 വർഷത്തെ നേതൃത്വ പരിചയം, ITIL, CCNP, Microsoft Azure, AWS സർട്ടിഫിക്കേഷനുകൾ.
കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റ്
സ്ഥാപനം: ദുബായ് എയർ നാവിഗേഷൻ സർവീസസ്
ശമ്പളം: 30,001-40,000 ദിർഹം
ഉത്തരവാദിത്തം: എക്സലൻസ് മോഡലുകൾ നടപ്പിലാക്കുക, വിലയിരുത്തലുകൾ നടത്തുക, ജീവനക്കാരെ പരിശീലിപ്പിക്കുക.
യോഗ്യത: ബിസിനസ്/ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം (7+ വർഷം) അല്ലെങ്കിൽ മാസ്റ്റേഴ്സ് (5+ വർഷം) അല്ലെങ്കിൽ PhD (3+ വർഷം), എക്സലൻസ് അസസ്മെന്റ് സർട്ടിഫിക്കേഷൻ.
സീനിയർ എഡിറ്റർ
സ്ഥാപനം: ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്
ശമ്പളം: 20,01-30,000 ദിർഹം
ഉത്തരവാദിത്തം: ദ്വിഭാഷാ പ്രസ്സ് റിലീസുകൾ, സോഷ്യൽ മീഡിയ- വെബ് കണ്ടന്റ് തയ്യാറാക്കുക.
യോഗ്യത: ജേണലിസം/കമ്മ്യൂണിക്കേഷൻസിൽ ബിരുദം, 3 വർഷത്തെ എഡിറ്റോറിയൽ പരിചയം, അറബിക്-ഇംഗ്ലീഷ് പ്രാവീണ്യം.
Content Highlight; Dubai Government offers new opportunities in various sectors