ദേശീയദിനം: അവധി ദിനങ്ങള് പ്രഖ്യാപിച്ച് യുഎഇ

ജീവനക്കാര്ക്ക് വേതനത്തോടുകൂടിയുള്ള അവധി നല്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്

dot image

അബുദബി: ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് അവധി ദിനങ്ങള് പ്രഖ്യാപിച്ചു. ഡിസംബര് രണ്ട്, മൂന്ന് എന്നീ ദിവസങ്ങളില് അവധിയായിരിക്കുമെന്ന് തൊഴില് മന്ത്രാലയമാണ് അറിയിച്ചത്. വരാന്ത്യ ദിനങ്ങളിലാണ് ദേശീയദിന അവധിയും കടന്നുവരുന്നത്. ജീവനക്കാര്ക്ക് വേതനത്തോടുകൂടിയുള്ള അവധി നല്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

സാങ്കേതിക മികവുള്ള കൂടുതല് സേവനങ്ങളുമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം

അതേസമയം, യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങളും പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും ഒരുപോലെയായിരിക്കും അവധി ദിനങ്ങൾ. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രി സഭയാണ് അംഗീകാരം നൽകിയത്.

2024ലെ ആദ്യ പൊതു അവധി ജനുവരി ഒന്നിന് പുതുവത്സരം പ്രമാണിച്ചാണ്. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസമായിരിക്കും ചെറിയ പെരുന്നാളിന് അവധി ലഭിക്കുക. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽഹജ്ജ് 10 മുതൽ 12 വരെ ബലിപെരുന്നാൾ അവധിയായിരിക്കും.

അടുത്ത വർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച് യുഎഇ

മുഹറം ഒന്നിന് ഹിജ്റ പുതുവത്സര ദിനത്തിന് പൊതു അവധിയാണ്. റബീഉൽ അവ്വൽ 12ന് നബിദിനത്തിലും, ഡിസംബർ രണ്ടിന് യുഎഇ ദേശീയദിനത്തിനും അവധി ലഭിക്കും. ഹിജ്റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. അവധിദിനങ്ങളിൽ ചിലത് ഹിജ്റ ഇസ്ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us