ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; നാളെ മുതൽ പ്രാബല്യത്തിൽ

യാത്രക്കാർക്ക് തടസമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ ആർടിഎ ലക്ഷ്യമിടുന്നു

dot image

ദുബായ്: എമിറേറ്റിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി ദുബായ് റോഡ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന യാത്ര സുഗമമവും എളുപ്പവുമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. യാത്രക്കാർക്ക് തടസമില്ലാത്ത യാത്ര ഉറപ്പുവരുത്താനാണ് ഇതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.

നാളെ മുതലാണ് പുതിയ റൂട്ടുകൾ നിലവിൽ വരിക. ചില ബസ്റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ചില ബസുകളുടെ പേരിലും ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ആർടിഎ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

റൂട്ട് 11എ എന്ന പേര് 16എ, 16ബി എന്ന് മാറ്റി. 16എ ബസ് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ വരെ ബസ് സഞ്ചരിക്കും. 16ബി ഗോൾഡ് സൂഖിൽ നിന്ന് തിരിച്ച് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് വരെയുള്ളതാണ്. റൂട്ട് 20 എന്നത് റൂട്ട് 20എ, 20ബി എന്നിവയാക്കി മാറ്റിയിട്ടുണ്ട്. 20എ അൽ നഹ്ദ ബസ് സ്റ്റോപ്പിൽനിന്ന് വർസാൻ മൂന്ന് ബസ് സ്റ്റോപ് വരെയുള്ളതാണ്. 20ബി മടക്കയാത്രയുടെ റൂട്ടുമാണ്. റൂട്ട് 367 എന്നത് 36എ, 36ബി എന്നിങ്ങനെയാക്കി. 36എ സിലിക്കോൺ ഒയാസിസ് ഹൈബേ ബസ് സ്റ്റോപ് മുതൽ ഇത്തിസലാത്ത് ബസ് സ്റ്റേഷൻ വരെയുള്ളതാണ്. 36ബി ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ തിരിച്ചു സഞ്ചരിക്കുന്ന റൂട്ടുമാകും.

റൂട്ട് 21 ഇനി ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ സേവനം നൽകില്ല. റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ അവസാനിക്കും. റൂട്ട് 53 ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനിലേക്കു നീട്ടും. റൂട്ട് എഫ്17 ഓൺപാസീവ് മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്നതാക്കുകയും ചെയ്യും. ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ് സൗത്ത് 2ലൂടെ കടന്നുപോകുന്നതിന് എഫ്19എ, എഫ്19ബി റൂട്ടുകൾ ചുരുക്കും. എച്ച് 04 റൂട്ട് ഹത്ത സൂഖിലൂടെ കടന്നുപോവുകയും ചെയ്യും. 10, 21, 27, 83, 88, 95, 32സി, 91എ, എക്സ്28, എകസ് 92, എക്സ് 94 എന്നീ റൂട്ടുകൾക്കായി, മെട്രോ മാക്സ് ബസ് സ്റ്റോപ്പിന്റെ സ്ഥാനം തെക്കോട്ട് സർവിസ് റോഡിലെ മെട്രോ മാക്സ് സ്റ്റോപ് 2 ലേക്ക് മാറ്റിയിട്ടുമുണ്ട്.

ഗാസയിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകും

റൂട്ടുകൾ 29, 61, 26 എന്നിവയെ സംബന്ധിച്ചിടത്തോളം, ഈ റൂട്ടുകൾ കടന്നുപോകുന്ന മെട്രോ മാക്സ് സ്റ്റോപ്പിന്റെ സ്ഥാനം അൽ ജാഫിലിയ ബസ് സ്റ്റേഷനിലേക്കു മാറ്റി. 5, 15, 21, 24, 28, 31, 34, 44, 50, 51, 53, 61, 64, 95എ, 96, സി04, സി28, ഇ102, എഫ്01, എഫ്15, എഫ്26, എഫ്17, എഫ്19എ, എഫ്19ബി, എഫ്24, എഫ്30, എഫ്31, എഫ്41, എഫ്48, എഫ്53, എഫ്54, എഫ്81, എച്ച്04 എന്നീ റൂട്ടുകളിലും കൂടുതൽ എളുപ്പമാക്കുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image