ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷ:UAE,ജോര്‍ദാന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി സൗദി അറേബ്യ

പ്രാദേശിക വികസനം, സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള കാര്യങ്ങള്‍, ഹോര്‍മൂസ് കടലിടുക്കിലെ സമുദ്ര സുരക്ഷ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍ക്കൊണ്ടു

ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷ:UAE,ജോര്‍ദാന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി സൗദി അറേബ്യ
dot image

ഹോര്‍മൂസ് കടലിടുക്കിലെ സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത എന്നിവയെക്കുറിച്ച് ഗള്‍ഫ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണ്‍ വഴി നടത്തിയ പ്രത്യേക ചര്‍ച്ചയില്‍ പ്രാദേശിക വികസനം, സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള കാര്യങ്ങള്‍, ഹോര്‍മൂസ് കടലിടുക്കിലെ സമുദ്ര സുരക്ഷ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ഥാനി, ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ ലത്തീഫ് ബിന്‍ റഷീദ് അല്‍ സായനി, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മന്‍ സഫാദി എന്നിവരുമായാണ് സൗദി അറേബ്യ വിദേശകാര്യ മന്ത്രി ചര്‍ച്ചകള്‍ നടത്തിയത്.

ചര്‍ച്ചകളില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘര്‍ഷം കുറയ്ക്കാനുള്ള നയതന്ത്ര ഇടപെടലുകളും വിലയിരുത്തി. സമുദ്ര ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കുകയും അരാഷ്ട്രീയ നിയമങ്ങള്‍ പാലിച്ച് മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കണമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. രാജ്യത്തെ സംസ്ഥാനങ്ങളിലെ പ്രാദേശിക സുരക്ഷയ്ക്കും സംരക്ഷണത്തിനും എതിരായ എല്ലാ നടപടികളെയും ചര്‍ച്ചയില്‍ എല്ലാവരും നിരസിക്കുകയും ചെയ്യ്തു.

Content Highlight: Saudi arabia Foreign Minister held talks with Gulf and Jordanian counterparts on the security of the Strait of Hormuz and regional stability

dot image
To advertise here,contact us
dot image