

ഉംറ തീർത്ഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി അന്തരിച്ചു. നിലമ്പൂർ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പിൽ ആണ് അന്തരിച്ചത്. 66 വയസായിരുന്നു. വ്യാഴാഴ്ച രാത്രി മക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ഉംറ നിർവ്വഹിക്കുന്നതിനായി കുടുംബത്തോടൊപ്പമാണ് ഇവർ മക്കയിലെത്തിയത്. മരണാനന്തര നടപടികൾ മക്കയിൽ പുരോഗമിക്കുകയാണ്.
അൽഅമീൻ ഉംറ ഗ്രൂപ്പിന് കീഴിലാണ് ആമിന തീർത്ഥാടനത്തിനെത്തിയത്. പത്ത് ദിവസമായിരുന്നു തീർത്ഥാടനം. ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: അൻസാർ, ഹസീന, അഫ്സൽ.
Content Highlights: A woman from Nilambur who had arrived in Mecca to perform Umrah pilgrimage has died. The incident occurred after she reached the holy city. Authorities have confirmed the death, while further details regarding the circumstances have not been officially released. The news has brought grief to her family and local community.