

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ നാളെ സൗരാഷ്ട്രയും വിദർഭയും മുഖാമുഖം. രണ്ടാം സെമിയിൽ പഞ്ചാബ് ഉയർത്തിയ 292 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്നാണ് സൗരാഷ്ട്ര കിരീടപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.
മിന്നും ഇന്നിങ്സുമായി കളംനിറഞ്ഞ വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രക്ക് ഒമ്പത് വിക്കറ്റ് വിജയമൊരുക്കിയത്. 127 പന്തിൽ 165 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
അൻമോൽപ്രീത് സിങ് സെഞ്ച്വറി അടിച്ചും (100 റൺസ്) ക്യാപ്റ്റൻ പ്രഭ്സിംറാൻ സിങ് 87 റൺ എടുത്തും നൽകിയ മികച്ച തുടക്കവുമായി പഞ്ചാബ് 50 ഓവറിൽ 291 റൺസ് അടിച്ചെടുത്തെങ്കിലും സൗരാഷ്ട്ര മറികടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരായ കർണാടകയെ തകർത്ത് വിദർഭ കിരീടപ്പോരിലേക്ക് ടിക്കറ്റെടുത്തിരുന്നു. വിദർഭക്കിത് തുടർച്ചയായ രണ്ടാം ഫൈനലാണ്. കഴിഞ്ഞ ഫൈനലിൽ കർണാടകയോട് തോറ്റ് കിരീടം നഷ്ടമായിരുന്നു.
Content Highlights: vijay hazare trophy; sourashtra vs vidarbha final preview