

അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെതിരെ ഇംഗ്ലണ്ട് അണ്ടർ 19 37 റൺസിന് വിജയിച്ചിരുന്നു. ടൂർണമെന്റിലെ ഏഴാം മത്സരത്തിൽ അനായാസമായാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ചത്. എന്നാൽ മത്സരത്തിൽ സംഭവിച്ച ഒരു റണ്ണൗട്ടാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
ഇംഗ്ലണ്ട് ഉയർത്തിയ 211 റൺസ് ടാർഗറ്റ് പിന്തുടർന്ന പാക് പട 47ാം ഓവറിൽ 173ന് ഒമ്പത് എന്ന് നിലയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. പാകിസ്താന് വേണ്ടി മോമിൻ കമറും അലി റാസയുമായിരുന്നു ബാറ്റ് ചെയ്യുന്നത്.
ഇംഗ്ലണ്ട് ഫീൽഡർ കീപ്പറിന് നേരെ പന്ത് ത്രോ ചെയ്തപ്പോൾ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന റാസ പന്തിന് തടസമാകാതിരിക്കാനായി മാറികൊടുത്തു. എന്നാൽ ക്രീസിന് പുറത്ത് നിന്നായിരുന്നു റാസയുടെ മണ്ടത്തരം. ക്രീസിൽ ബാറ്റ് കുത്താൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന തോമസ് റ്യൂ റാസയെ പുറത്താക്കി. ക്രിക്കറ്റ് വൃത്തങ്ങളിൽ ഒരുപാട് ട്രോളുകളാണ് പാകിസ്താൻ താരത്തിന് ലഭിക്കുന്നത്.
Quality run out to end the game between England and Pakistan in the U19 World Cup. Number 11 decides to get out the way of the throw coming in by just standing out of his crease… 🤦♂️ pic.twitter.com/81CA9tCS8E
— TheCricketMen (@thecricketmen) January 16, 2026
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അണ്ടർ 19 കാലബ് മാത്യു ഫാൽക്കണർ (73 പന്തില്ഡ 66) ബാറ്റിങ് മികവിലാണ് 210 റൺസ് നേടിയത്. ഓപ്പണർ ബെൻ ഡോകിൻസ് 33 റൺ്‌സ് നേടി. പാകിസ്താനായി അഹമ്മദ് ഹുസൈൻ മൂന്ന് വിക്കറ്റ് നേടി. പാക്‌സിതാൻ ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (86 പന്തിൽ 65) ഒഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.
Content Highlights- Pakistan U19 player Funny Runout vs England U19 in Worldcup