ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളളവര്‍ക്ക് വൃക്ക കാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനം

രക്തസമ്മര്‍ദ്ദം വൃക്കയിലെ രക്തക്കുഴലുകളെ തകരാറിലാക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളളവര്‍ക്ക് വൃക്ക കാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനം
dot image

വൃക്ക കാന്‍സര്‍ ആഗോള തലത്തില്‍ത്തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. പ്രതിവര്‍ഷം 4,00,000 പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്. ഏകദേശം 1,75,00 മരണങ്ങളും കണക്കുകളനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും 50 വയസിന് മുകളിലുള്ളവരെയാണ് വൃക്കകാന്‍സര്‍ കൂടുതലായും ബാധിക്കുന്നത്. പുരുഷന്മാരിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്.

blood pressure and kidney cancer

വൃക്ക കാന്‍സറും രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷറും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം(hypertension) വൃക്ക കാന്‍സര്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ദീര്‍ഘകാലമായുള്ളതും അനിയന്ത്രിതവുമായുള്ള രക്തസമ്മര്‍ദ്ദം വൃക്കയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കാന്‍സറിലേക്ക് നയിക്കുകയും ചെയ്യും. സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തിലെ ഓരോ 10 mm Hg വര്‍ധനവിനും 10 ശതമാനം അപകടസാധ്യതയുണ്ട്. പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധേയമായ ലക്ഷണങ്ങളില്ലാതെ നിശബ്ദമായാണ് കാന്‍സര്‍ വികസിക്കുന്നത്. Times Now ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

blood pressure and kidney cancer

അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളിലെ അതിലോലമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു.ഇത് വൃക്കയുടെ കേടുപാടുകള്‍ക്കും പ്രവര്‍ത്തന വൈകല്യത്തിനും കാരണമാവുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ പലപ്പോഴും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ അളവ് മാറ്റുകയും, വൃക്കകളില്‍ മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ ട്യൂമര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരും. മൂത്രത്തില്‍ രക്തം, പുറം വേദന, ശരീരഭാരം കുറയുക എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍.

blood pressure and kidney cancer

വൃക്ക കാന്‍സര്‍ തടയാന്‍ രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം

  • ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക
  • ഉയരത്തിന് സമാനമായ ഭാരം ഉണ്ടാവാന്‍ ശ്രദ്ധിക്കുക
  • ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുക.

Content Highlights :There is a strong link between kidney cancer and blood pressure. High blood pressure (hypertension) increases the risk of kidney cancer.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image