നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ വാഹനം ഓടിച്ചു; സൗദിയിൽ ഡ്രൈവർക്കെതിരെ കേസ്

നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ വാഹനമോടിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു

നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ വാഹനം ഓടിച്ചു; സൗദിയിൽ ഡ്രൈവർക്കെതിരെ കേസ്
dot image

സൗദിയില്‍ നിറഞ്ഞൊഴുകുന്ന അരുവി വാഹനമോടിച്ച് മുറിച്ചുകടന്നതിന് ഡ്രൈവര്‍ക്കെതിരെ കേസ്. റുമ ഗവര്‍ണറേറ്റിലാണ് സംഭവം. നിറഞ്ഞൊഴുകുന്ന അരുവിയിലൂടെ വാഹനമോടിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. തന്റെയും കൂടെയുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറിയതിനും ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്.

ഒഴുകുന്ന വാദികളും അരുവികളും മുറിച്ചുകടക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് അറിയിച്ചു. 10,000 റിയാല്‍ വരെയാണ് ഇത്തരക്കാര്‍ക്ക് പിഴ. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: Saudi Police charged for driving across a flowing stream

dot image
To advertise here,contact us
dot image