വിസ ഇല്ലാതെ കഴിയുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാം; അവസരമൊരുക്കി സൗദി

വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും തൊഴില്‍ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു

വിസ ഇല്ലാതെ കഴിയുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാം; അവസരമൊരുക്കി സൗദി
dot image

സൗദി അറേബ്യയില്‍ വിസ ഇല്ലാതെ കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് പോകാന്‍ സൗകര്യമൊരുക്കി മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കും. മതിയായ തൊഴില്‍ രേഖയും താമസ രേഖയും ഇല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വഴി നാട്ടിലേക്ക് പാകാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും തൊഴില്‍ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതിനായി തൊഴില്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് എക്‌സിറ്റ് അപേക്ഷ സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.

സാധാരണ ഇന്ത്യന്‍ എംബസി വഴിയാണ് വിവിധ കാരണങ്ങളാല്‍ വിസ നേടാനാകാത്തവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തിന് പുറത്ത് പോകാന്‍ അവസരം ഒരുക്കുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ സൗദി തൊഴില്‍ മന്ത്രാലയവും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് മതിയായ രേഖകളില്ലാതെ സൗദിയില്‍ കഴിയുന്നത്. വിസിറ്റ് വിസയില്‍ എത്തി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവരും ജോലി നഷ്ടമായവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഫൈനല്‍ എക്‌സിറ്റിന് തൊഴില്‍ മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: Ministry of Human Resources facilitates visa-free travel for expatriates in Saudi Arabia

dot image
To advertise here,contact us
dot image