ഉത്തർപ്രദേശിൽ മദ്യലഹരിയില്‍ പിതാവ് ഒരു വയസുകാരനെ കുത്തിക്കൊന്നു; അറസ്റ്റില്‍

രൂപേഷ് സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ ഇടയ്ക്കിടയ്ക്ക് മര്‍ദിക്കാറുണ്ടെന്നും പൊലീസ്

ഉത്തർപ്രദേശിൽ മദ്യലഹരിയില്‍ പിതാവ് ഒരു വയസുകാരനെ കുത്തിക്കൊന്നു; അറസ്റ്റില്‍
dot image

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പിതാവ് ഒരു വയസുള്ള മകനെ കുത്തിക്കൊന്നു. കിനു എന്ന ഒരു വയസുകാരനെയാണ് രൂപേഷ് തിവാരി കൊന്നത്. മദ്യലഹരിയിലായിരുന്നു സംഭവം. ബൈരിയയിലെ സുരെമന്‍പുര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

രൂപേഷ് സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ മര്‍ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ രൂപേഷ് ഇന്നലെയും ഭാര്യയെ മര്‍ദിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പിന്നാലെ ഭാര്യയും പിതാവും മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു.

ഈ സമയം മകനും മൂന്ന് വയസുകാരിയായ മകളും വീട്ടിലായിരുന്നു. ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ച് വന്ന ഭാര്യ തന്റെ മകന്റെ താടിയെല്ലില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത് കാണുകയായിരുന്നു. മകനെ ആശുപത്രിയിലേക്ക് എത്തിക്കവെ മരിച്ചു. ഭാര്യയുടെ പരാതിയില്‍ പൊലീസ് രൂപേഷിനെതിരെ കേസെടുത്തിട്ടുണ്ട്.


Content Highlights: Father stabbed one year old son in Uttar Pradesh

dot image
To advertise here,contact us
dot image