ഉമ്മയുടെ കയ്യിൽ നിന്നും കുതറിയോടി; റിയാദിൽ നാല് വയസ്സുകാരിയ്ക്ക് വാട്ടർടാങ്കിൽ വീണ് ദാരുണാന്ത്യം

സ്കൂൾ വിട്ട് വരുമ്പോഴാണ് അപകടം

dot image

റിയാദ്: ഉമ്മയുടെ കയ്യിൽ നിന്നും കുതറിയോടിയ നാല് വയസ്സുകാരിയ്ക്ക് വാട്ടർടാങ്കിൽ വീണ് ദാരുണാന്ത്യം. റിയാദ് ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയായ തമിഴ്നാട് ബാലികയാണ് മരിച്ചത്. സ്കൂൾ വിട്ട് വരുമ്പോഴായിരുന്നു അപകടം.

അബദ്ധത്തിൽ വാട്ടർ ടാങ്കിന്റെ അടപ്പിൽ ചവിട്ടി കുട്ടി താഴേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ കരച്ചിൽ കേട്ട് പ്രദേശവാസിയായ പാക് പൗരൻ ഓടിയെത്തി കുട്ടിയെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനിറങ്ങിയ യുവാവ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

content highlights : A four-year-old girl fell into a water tank and met a tragic end in Riyadh

dot image
To advertise here,contact us
dot image