ഖത്തറിലെ തടവുകാർ നിർമ്മിച്ച ഉത്പ്പന്നങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സൗം' ആപ്പിൽ ഓൺലൈൻ വിൽപ്പന തുടങ്ങി

ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ആപ്പായതിനാൽ സുരക്ഷിതമായി ഉത്പ്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഇലക്ട്രോണിക് രീതിയിൽ തുക അടച്ച് വാങ്ങാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ഖത്തറിലെ തടവുകാർ നിർമ്മിച്ച ഉത്പ്പന്നങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സൗം' ആപ്പിൽ ഓൺലൈൻ വിൽപ്പന തുടങ്ങി
dot image

ഖത്തറിലെ തടവുകാരുടെ നൈപുണ്യത്തിൽ വിരിഞ്ഞ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ ഇനിമുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി സ്വന്തമാക്കാം. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'സൗം' (Sooum) ആപ്പിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉത്പ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന സെപ്റ്റംബർ ആറ് ഞായറാഴ്ച മുതൽ നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ പുതിയ ഡിജിറ്റൽ സേവനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. തടവുകാരുടെ സർഗ്ഗാത്മകതയും തൊഴിൽപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവർ നിർമ്മിക്കുന്ന വിവിധ സാമഗ്രികൾ പൊതുജനങ്ങളിലേക്ക് വളരെ വേഗത്തിലും ലളിതമായും എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ആപ്പായതിനാൽ സുരക്ഷിതമായി ഉത്പ്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഇലക്ട്രോണിക് രീതിയിൽ തുക അടച്ച് വാങ്ങാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ശിക്ഷാ കാലാവധിക്ക് ശേഷം തടവുകാർക്ക് സമൂഹത്തിലേക്ക് മാന്യമായി തിരിച്ചെത്താനും സ്വയംപര്യാപ്തത കൈവരിക്കാനും ഇത്തരം സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്. അവർ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സുതാര്യവും ആധുനികവുമായ സൗകര്യമൊരുക്കിയതിലൂടെ വലിയൊരു വിപണിയാണ് ആഭ്യന്തര മന്ത്രാലയം ഇവിടെ തുറന്നുനൽകിയിരിക്കുന്നത്.

Content Highlights:

dot image
To advertise here,contact us
dot image