THANKS TO സൂര്യ! ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം, സിറാജിന് മൂന്ന് വിക്കറ്റ്

മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട വിജയലക്ഷ്യം സമ്മാനിച്ചത്

THANKS TO സൂര്യ! ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം, സിറാജിന് മൂന്ന് വിക്കറ്റ്
dot image

2026 ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ യുഎസ്എയെ 29 റണ്‍സിന് വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ തുടങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കയുടെ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബോളിങ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.‌ ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അഭിഷേക് ശർമയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്. 49 പന്തില്‍ 84 റണ്‍സുമായി സൂര്യ പുറത്താകാതെ നിന്നു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സ് നേടിയ ക്യാപ്റ്റനാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് യുഎസിന് വേണ്ടി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ ആറ് പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല.

21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 34 റണ്‍സ് നേടിയ മിലിന്‍ഡ് കുമാര്‍, 15 പന്തില്‍ 26 റണ്‍സ് നേടിയ ശുഭം രാഞ്ജനെ എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. ഇന്ത്യക്കായി അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: T20 World Cup: IND vs USA: India beat USA by 29 runs in Mumbai

dot image
To advertise here,contact us
dot image