ജനപങ്കാളിത്തം വർധിച്ച് ഒട്ടക മേള; ഖത്തറിൽ ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുന്നു

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ് മേളയിലെ പ്രധാന ആകര്‍ഷണം

ജനപങ്കാളിത്തം വർധിച്ച് ഒട്ടക മേള; ഖത്തറിൽ ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുന്നു
dot image

ഖത്തറില്‍ പുരോഗമിക്കുന്ന ഒട്ടക മേളയില്‍ ജനപങ്കാളിത്തം വര്‍ധിക്കുന്നു. ജസീലത്ത് അല്‍-അത്ത' എന്ന പേരില്‍ നടക്കുന്ന ഫെസറ്റിവലില്‍ ആവേശകരമായ മത്സരങ്ങളാണ് പുരോഗമിക്കുന്നത്. സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കുന്ന മേള അടുത്ത മാസം ഏഴിന് സമാപിക്കും.

ഖത്തറില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്. ഷഹാനിയയിലെ ലബ്സീര്‍ മസായന്‍ ഏരിയ ആണ് ആവശകരമായ ഒട്ടകമേളക്ക് വേദിയാകുന്നത്. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ് മേളയിലെ പ്രധാന ആകര്‍ഷണം. മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 റൗണ്ടുകളിലായാണ് മത്സരങ്ങള്‍. ഇപ്പോള്‍ നടന്നുവരുന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ ബുധാനാഴ്ച അവസാനിക്കും. ഈ മാസം 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് രണ്ടാം ഘട്ട മത്സരങ്ങള്‍. ഫെബ്രുവരി രണ്ട് മുതല്‍ 10 വരെയുളള തീയതികളില്‍ മൂന്നാം ഘട്ട മത്സരങ്ങളും നടക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കുന്നത്. ഓരോ റൗണ്ടിലെയും വിജയികള്‍ക്കായി 56 ആഡംബര വാഹനങ്ങളും 149 പുരസ്‌കാരങ്ങളും ഉള്‍പ്പെടെ വമ്പന്‍ സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ജിസിസി രാജ്യങ്ങളില്‍ നിന്നുളള ഒട്ടക ഉടമകളുടെ റെക്കോര്‍ഡ് പങ്കാളിത്തവും ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്. ഒട്ടകങ്ങളില്‍ കൃത്രിമത്വമോ ഹോര്‍മോണ്‍ പ്രയോഗങ്ങളോ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ വിശദമായ പരിശോധനകളും നടത്തുന്നുണ്ട്. മേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി വിവിധ സാംസ്‌കാരിക പരിപാടികള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, പരമ്പരാഗത വിപണികള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് ഇത്തരം കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുക കൂടിയാണ് ഒട്ടകമേളയുടെ ലക്ഷ്യം.

Content Highlights: The camel festival in Qatar is witnessing increased public participation as various competitions continue with high enthusiasm. Large crowds are attending the event, which features traditional contests and cultural activities. Organisers said the strong turnout reflects growing interest in heritage festivals and traditional sports across the country

dot image
To advertise here,contact us
dot image