
ശരീരഭാരം കുറയ്ക്കാന്‍ നടത്തം ഫലപ്രദവും സൗകര്യപ്രദവുമായ വ്യായാമരീതിയാണ്. നടത്തം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. എന്നാല്‍ നടത്ത ദിനചര്യയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയാല്‍ ശരീരത്തിന് വളരെയധികം സമ്മര്‍ദ്ദമോ ആയാസമോ വരുത്താതെ കലോറി കത്തിച്ച് കളയാന്‍ സഹായിക്കും. അത്തരത്തിലുള്ള ഒരു നടത്ത വ്യായാമമാണ് ഇന്റര്‍വെല്‍ വോക്കിംഗ് അല്ലെങ്കില്‍ ഇടവേള നടത്തം. എന്താണ് ഇടവേള നടത്തം അത് എങ്ങനെ ചെയ്യാമെന്നറിയാം.
മറ്റ് നടത്ത രീതി പോലെതന്നെയാണ് ഇന്റര്‍വെല്‍ വോക്കിംഗ്. പക്ഷേ കൂടുതല്‍ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന വേഗത്തിലുളള നടത്തമാണിത്. ചിലപ്പോള്‍ വേഗത്തിലും ചിലപ്പോള്‍ പതുക്കെയുമാണ് നടത്തത്തില്‍ ഏര്‍പ്പെടേണ്ടത്.
ആദ്യത്തെ ഒരു മിനിറ്റ് മുതല്‍ രണ്ട് മിനിറ്റ് വരെ സാധാരണ ഇടവേളയില്‍ നടക്കുക. തുടര്‍ന്ന് അടുത്ത ഒരു മിനിറ്റ് കഴിയുന്നതും വേഗത്തില്‍ നടക്കുക. അതിന് ശേഷം നിങ്ങള്‍ സാധാരണ രീതിയില്‍ നടക്കാന്‍ തുടങ്ങണം. ഇത് 20 മുതല്‍ 30 മിനിറ്റ് വരെ ആവര്‍ത്തിക്കണം. അഞ്ച് മിനിറ്റ് കൂള്‍ഡൗണ്‍ ഉപയോഗിച്ച് വ്യായാമം പൂര്‍ത്തിയാക്കാനും സാധിക്കും.
ഓരോ വ്യായാമവും 5 മിനിറ്റ് വാം അപ്പ് ചെയ്തുകൊണ്ട് വേണം ആരംഭിക്കാന്‍. വാം അപ്പ് സമയത്ത് ഒരു മിതമായ വേഗതയില്‍ ആരംഭിച്ച് ക്രമേണ വേഗതകൂട്ടാം. നിങ്ങള്‍ ആദ്യമായി ഈ വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍ 30 സെക്കന്റ് ഇടവേളയില്‍ ആരംഭിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗത്തില്‍ നടത്തം ഒരു മികച്ച മാര്‍ഗ്ഗമാണ്. കലോറി കത്തിച്ച് കളയാന്‍ ഇത് സഹായിക്കും. മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇന്റര്‍വെല്‍ വോക്കിംഗ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇന്റര്‍വെല്‍ വോക്കിംഗ് അസ്ഥികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപോറിസിസ് പോലെയുള്ള അസുഖങ്ങള്‍ തടയുകയും ചെയ്യുന്നു. മാത്രമല്ല മികച്ച ഉറക്കത്തിന് സഹായിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
Content Highlights :You can practice 'interval walking' to lose weight and live longer